/sathyam/media/media_files/2025/09/17/120c4a92-4845-4cee-817c-5b8b29b062cf-2025-09-17-17-44-58.jpg)
കുവൈത്ത്: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.കെ.ഐ.സി അബ്ബാസിയ വെസ്റ്റ് യുണിറ്റ് ഭാരവാഹി പയ്യോളി സ്വദേശി കെ.എം.അബ്ദുറസ്സാഖിന് കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ യാത്രയയപ്പ് നൽകി. നാല് പതിറ്റാണ്ടിന്റെ പ്രാവാസത്തിന് ശേഷമാണ് അബ്ദുറസ്സാഖ് സാഹിബ് നാട്ടിലേക്ക് മടങ്ങുന്നത്.
കാൽനൂറ്റാണ്ടിലധികം ഇസ്‌ലാഹീ സെന്ററിന്റെ പ്രബോധന, ജീവകാരുണ്ണ്യ മേഖലയിൽ തന്റേതായ സേവനമനുഷ്ഠിച്ച അബ്ദു റസ്സാഖിന്റെ സേവനങ്ങളെ യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചവർ ഓർത്തെടുത്തു.
ഇസ്‌ലാഹീ സെന്റർ ഭാരവാഹികളായ സി.പി . അബ്ദുൽ അസീസ്, സമീർ അലി ഏകരൂൽ, അബ്ദുൽ അസീസ് നരക്കോട്, അബ്ദുസ്സലാം സ്വലാഹി, ഹാഫിസ് മുഹമ്മദ് അസ്‌ലം, എന്നിവർ യോഗത്തിൽ സംസാരിച്ചു.
യാത്ര പോകുന്ന അബ്ദുറസ്സാക്കിനുള്ള സംഘടനയുടെ ഉപഹാരം സെന്റർ ആക്റ്റിങ് പ്രെസിഡന്റ് സി.പി.അബ്ദുൽ അസീസ് കൈമാറി. അബ്ദുറസാഖ് സാഹിബ് യാത്രയയപ്പിന് മറുപടി പറഞ്ഞു. സെന്റർ ജനറൽ സെക്രെട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും, ശമീർ മദനി കൊച്ചി നന്ദിയും പറഞ്ഞു.