കുവൈറ്റുമായി ബഹുകോടി ഡോളറിൻ്റെ വ്യാപാര കരാറുകൾ ലക്ഷ്യമിട്ട് ബംഗ്ലാദേശ്

New Update
140418060337mvqe-jpg

കുവൈറ്റ് സിറ്റി: കുവൈറ്റുമായി ബഹുകോടി ഡോളറിൻ്റെ വ്യാപാര കരാറുകൾക്ക് കളമൊരുങ്ങുന്നു. ബംഗ്ലാദേശാണ് ഈ രംഗത്ത് സജീവമായി രംഗത്തെത്തിയിരിക്കുന്നത്.

Advertisment

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കാൻ ബംഗ്ലാദേശ് ലക്ഷ്യമിടുന്നുണ്ട്.

കഴിഞ്ഞ ദിവസം കുവൈറ്റിലെത്തിയ ബംഗ്ലാദേശ് പ്രതിനിധി സംഘം കുവൈറ്റ് അധികൃതരുമായി ചർച്ച നടത്തി. വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുകൂട്ടരും ചർച്ച ചെയ്തു. 

ഊർജ്ജം, നിർമ്മാണ മേഖല, അടിസ്ഥാന സൗകര്യ വികസനം, കാർഷികം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനും കൂടുതൽ നിക്ഷേപം ആകർഷിക്കാനും ബംഗ്ലാദേശ് ശ്രമിക്കുന്നുത്
കുവൈറ്റിലെ ബംഗ്ലാദേശ് തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ബംഗ്ലാദേശ് ഊന്നൽ നൽകുന്നുണ്ട്. 

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകുമെന്നും ബംഗ്ലാദേശ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ചർച്ചകൾ വിജയകരമാവുകയാണെങ്കിൽ കുവൈറ്റും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഇത് ഒരു പുതിയ അധ്യായത്തിന് തുടക്കമിടും. ഈ വർഷം തന്നെ നിർണ്ണായകമായ ചില കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment