കുവൈറ്റിൽ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ സുരക്ഷാ യോഗം ചേർന്നു

New Update
bd1d9426-a400-43fe-9503-6bf56ef82d09

കുവൈത്ത്: രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ഊന്നൽ നൽകി ഉപപ്രധാനമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ഉന്നതതല സുരക്ഷാ യോഗം വിളിച്ചുചേർത്തു.

Advertisment

വിവിധ സുരക്ഷാ മേഖലകൾ തമ്മിലുള്ള ഏകോപനം, അടിയന്തര സാഹചര്യങ്ങളിലെ വേഗത്തിലുള്ള പ്രതികരണം, സ്കൂളുകൾക്കും പ്രധാന സ്ഥലങ്ങൾക്കും സമീപം പോലീസ് സാന്നിധ്യം ശക്തമാക്കുക, ഗതാഗത നിയന്ത്രണം മെച്ചപ്പെടുത്തുക എന്നിവ യോഗത്തിൽ ചർച്ചയായി. 

രാജ്യത്തിൻ്റെ സുരക്ഷയും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

Advertisment