New Update
/sathyam/media/media_files/2025/01/29/OsAikgm7rTwMacdgLshr.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം "സാഹൽ" ആപ്പിലൂടെ ഗാർഹിക ജോലിക്കാരുടെ നിയമനയോഗ്യത പരിശോധിക്കാനുള്ള പുതിയ സേവനം ആരംഭിച്ചു.
Advertisment
ഈ സൗകര്യം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഏതെങ്കിലും ഗൃഹസഹായിക്ക് മുമ്പ് വിസ അനുവദിച്ചിട്ടുണ്ടോ എന്ന് നിയമന നടപടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ പരിശോധിക്കാനാകും. ഇതിലൂടെ ഇരട്ട അപേക്ഷകളും വിസ നിഷേധങ്ങളും ഒഴിവാക്കാനാകുമെന്നതാണ് പ്രധാന സവിശേഷത.
ആപ്പിൽ തൊഴിലാളിയുടെ പാസ്‌പോർട്ട് നമ്പറും രാജ്യത്തിന്റെ പേരും നൽകി തിരച്ചിൽ നടത്തുമ്പോൾ, ഉടൻ തന്നെ നിയമനയോഗ്യത സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.