കുവൈറ്റിൽ ഫിറയുടെ ആഭിമുഖ്യത്തിൽ 'നോർക്ക ക്ഷേമപദ്ധതികളും നോർക്ക കെയർ ഇൻഷുറൻസും' വിഷയമാക്കി വെബിനാർ; സെപ്തംബർ 20-ന് സൂം പ്ലാറ്റ്ഫോം വഴി അജിത് കോളശ്ശേരി അവതരണം നടത്തും

New Update
6bfa8c4a-5061-486f-baf6-f3c18c6fa7f4

കുവൈറ്റ് സിറ്റി: കേരള സർക്കാരിന്റെ 'നോർക്ക പ്രവാസി ക്ഷേമ പദ്ധതികളും നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസും' വിഷയമാക്കി ഫിറ കുവൈറ്റ് (FIRA KUWAIT – Federation of Indian Registered Associations Kuwait) വെബിനാർ സംഘടിപ്പിക്കുന്നു.

Advertisment

2025 സെപ്തംബർ 20 ശനിയാഴ്ച രാത്രി കുവൈറ്റ് സമയം 7 മണിക്ക് സൂം പ്ലാറ്റ്ഫോം വഴിയാണ് പരിപാടി നടക്കുന്നത്. നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി വിഷയാവതരണം നടത്തും.

കുവൈറ്റിലെ എല്ലാ പ്രവാസി മലയാളികൾക്കും സംഘടന ഭാരവാഹികൾക്കും കേരള സർക്കാർ പുതുതായി നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതികളും പ്രവാസി ക്ഷേമ പദ്ധതികളും വിശദമായി മനസ്സിലാക്കാൻ അവസരമൊരുക്കുന്നതായിരിക്കും ഈ വെബിനാർ.

ഫിറ ഭാരവാഹികളായ ബാബു ഫ്രാൻസിസ് (ലോക കേരളസഭ പ്രതിനിധി), ചാൾസ് പി. ജോർജ്, ഷൈജിത് കെ., ബിജു സ്റ്റീഫൻ, ബത്താർ വൈക്കം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment