New Update
/sathyam/media/media_files/2025/09/22/sheikh-hamad-jaber-al-ali-al-sabah-2025-09-22-20-51-37.png)
കുവൈറ്റ്: മതസ്വാതന്ത്ര്യത്തിനും സൗഹാർദ്ദത്തിനും കുവൈറ്റിന്റെ പ്രതിബദ്ധത ആവർത്തിച്ച് അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ്.
Advertisment
കുവൈറ്റിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് പാസ്റ്ററും ചെയർമാനുമായ എമ്മാനുവൽ ഗരീബിനെയും സഭാ പ്രതിനിധികളെയും സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിരീടാവകാശിയുടെ കാര്യാലയ മേധാവി ഷെയ്ഖ് താമർ ജാബർ അൽ-അഹമ്മദ് അൽ-സബാഹും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സഭയുടെ പുതിയ ഭാരവാഹികളായി ചുമതലയേറ്റ എല്ലാവർക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
എല്ലാ താമസക്കാർക്കും സുരക്ഷിതമായും സൗഹാർദ്ദപരമായും തങ്ങളുടെ വിശ്വാസം ആചരിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും, മതസഹിഷ്ണുതയിലും വിശ്വാസ സ്വാതന്ത്ര്യത്തിലുമുള്ള കുവൈറ്റിന്റെ ഉറച്ച നിലപാട് അദ്ദേഹം ഊന്നിപ്പറഞ്ഞു.