New Update
/sathyam/media/media_files/2025/09/24/download-12-2025-09-24-18-50-56.webp)
കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഇനിമുതൽ രാത്രി 12 മണിക്ക് ശേഷം അടച്ചിരിക്കണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഉത്തരവിട്ടു. പൊതുജനങ്ങളുടെ സൗകര്യവും സ്വകാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
Advertisment
ഈ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റെസ്റ്റോറന്റുകൾ, കഫേകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ കടകൾക്കും ഇത് ബാധകമാണ്.
ഈ നീക്കം രാത്രികാലങ്ങളിൽ ഈ പ്രദേശങ്ങളിൽ ഉണ്ടാകുന്ന തിരക്കും ശബ്ദശല്യവും കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.