/sathyam/media/media_files/2025/09/24/1000266160-2025-09-24-19-28-04.jpg)
കുവൈത്ത് സിറ്റി: പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (PHDCCI) നേതൃത്വത്തിലുള്ള ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘം കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (KCCI) കൂടിക്കാഴ്ച നടത്തി.
വിവിധ മേഖലകളിലെ സംരംഭങ്ങൾ തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ബിസിനസ്-ടു-ബിസിനസ് (B2B) ചർച്ചകൾക്കുമായാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, രാസവസ്തുക്കൾ, വിവരസാങ്കേതികവിദ്യ (ICT), കളിപ്പാട്ടങ്ങൾ തുടങ്ങിയ മേഖലകളെ പ്രതിനിധീകരിക്കുന്നവരാണ് ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ യോഗത്തിൽ ചർച്ച ചെയ്തു. ഭാവിയിൽ കൂടുതൽ സഹകരണത്തിനുള്ള വഴികൾ തുറക്കുന്നതിന് ഈ കൂടിക്കാഴ്ച സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നു മുഹമ്മദ് ബിൻ യുസഫ് ഡയറക്ടർ ഇന്റർ നാഷണൽ ചേമ്പർസ് & ഓർഗനൈശേഷൻ ഡിപ്പാർട്മെന്റ് കുവൈറ്റ് ചേമ്പർ ഓഫ് കമോഴ്സ്.
സഞ്ജയ് ബസവാൽ കോ ചെയർമാൻ ഇണ്ടർ നാഷണൽ അഫൈർസ് കമ്മിറ്റി ഓഫ് ഗൾഫ്( phdcci) എന്നിവരും സന്നിഹിതരായിരുന്നു