New Update
/sathyam/media/media_files/2025/09/24/d33f89bf-a1f4-438f-a335-c02ec47e8a32-2025-09-24-20-39-08.jpg)
കുവൈറ്റ്: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ എല്ലാവർഷവും നടത്തുന്ന കുട്ടികളുടെ ചിത്രരചന മത്സരം ഈ വർഷവും 'മഴവില്ല് - 2025', സെപ്റ്റംബർ 19ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തി.
Advertisment
സബ് ജൂനിയർ, ജൂനിയർ, സീനിയർസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മത്സരങ്ങൾ നടത്തിയത്. നൂറിലധികം കുട്ടികൾ മൂന്നു വിഭാഗങ്ങളായി മത്സരത്തിൽ പങ്കെടുത്തു.
വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് 'കേര' നടത്തുന്ന ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്യുന്നതാണ്.
വൈസ് പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷനായിരുന്ന പരിപാടി ചിത്രകാരനും, കുവൈറ്റിലെ വിവിധ സ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി ആർട്ട് & ക്രാഫ്റ്റ് ക്ലാസുകൾ നടത്തിവരുന്ന ഡാൻറ്റിസ് തോമസ് ഉദ്ഘാടനം ചെയ്തു. മഴവില്ല് 2025 കൺവീനർ ബിജു എസ് പി സ്വാഗതം ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദിയും അറിയിച്ചു