New Update
/sathyam/media/media_files/2025/09/25/kuwait-customs-2025-09-25-17-58-08.webp)
കുവൈത്ത് സിറ്റി: ദോഹ തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 10 കിലോഗ്രാം ക്രിസ്റ്റൽ മെത്താഫെറ്റാമൈനുമായി ബന്ധപ്പെട്ട് ഒരാളെ കുവൈത്ത് കസ്റ്റംസ് പിടികൂടി. കപ്പലിൽ കാലിത്തീറ്റ ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
Advertisment
കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് കാലിത്തീറ്റ ചാക്കുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണോ ഇയാളെന്ന് കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. കുവൈത്തിൽ മയക്കുമരുന്ന് വ്യാപാരം തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ പരിശോധന.