New Update
/sathyam/media/media_files/2025/05/20/woSe8PPqAS1MKP7v24JE.jpg)
കുവൈറ്റ് സിറ്റി: കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ വൻ വ്യാജ കറൻസി നിർമ്മാണ സംഘം പിടിയിൽ. 20 ദിനാറിന്റെ വ്യാജ കറൻസികൾ ഉണ്ടാക്കി പ്രചരിപ്പിച്ച സംഘത്തിലെ പ്രധാനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന്, താൻ താമസിക്കുന്ന സ്ഥലത്തും ഉപയോഗിക്കുന്ന ബോട്ടിലും വ്യാജ കറൻസി നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി.
തുടർന്ന് നടത്തിയ റെയ്ഡിൽ, വ്യാജ നോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ, മഷി, പേപ്പറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു. കുറ്റസമ്മതം നടത്തിയ പ്രതിയെ തുടർനടപടികൾക്കായി അധികാരികൾക്ക് കൈമാറി.