/sathyam/media/media_files/2025/09/28/676eb4f6-b7f9-43b2-8608-6f310d94ef19-2025-09-28-16-29-06.jpg)
കുവൈറ്റ്: വിശ്വാസികളുടെ വിശ്വാസത്തെ മലിനപ്പെടുത്തുന്ന രീതിയിൽ സമുദായത്തിൽ നിന്ന് തന്നെ ഉടലെടുക്കുന്ന തെറ്റായ പ്രവർത്തനങ്ങൾക്കും, കുടുംബ ജീവിതത്തെയും സാമൂഹ്യ ബന്ധങ്ങളെയും അടിമുടി തകർത്ത് കളയുന്ന ലിബറൽ അധാർമിക പ്രവർത്തനങ്ങൾക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്‌ഡം ഇസ്‌ലാമിക്ക് സംസ്ഥാന പ്രെസിഡന്റും, പണ്ഡിതനുമായ പി.എൻ അബ്ദുല്ല ലത്തീഫ് മദനി പറഞ്ഞു.
കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ ഫൈഹ ബ്ലോക്ക് ആറിലെ മസ്ജിദ് അഹമ്മദ് ബിൻ ഹമ്പലിൽ സംഘടിപ്പിച്ച തർബിയത്ത് ക്യാമ്പിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മദനി.
ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ പോരാടാനുള്ള മുഖ്യ ആയുധമാണ് മതപരമായ അറിവ് നേടുക എന്നത് , തർബിയത്ത് കേമ്പുകൾ പോലുള്ള ഇത്തരം പരിപാടികൾ ആ മാർഗ്ഗത്തിലേക്കുള്ള ചെറിയ പരിശ്രമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച പഠന ക്യാമ്പിൽ ഖുർആൻ പഠനം, പ്രാർത്ഥനാ പഠനം, ചരിത്ര വിശദീകരണം, ഹദീസ് ക്ലാസ്സ് , കർമ്മ ശാസ്ത്ര ക്ലാസ്സ് , വിശ്വാസ പഠനം എന്നിവ യഥാക്രമം സ്വാലിഹ് സുബൈർ, അബ്ദുസ്സലാം സ്വലാഹി, കെ.സി. മുഹമ്മദ് നജീബ്, അബ്ദുറഹിമാൻ തങ്ങൾ, പി.എൻ.അബ്ദുറഹിമാൻ, മുസ്തഫ സഖാഫി എന്നിവർ അവതരിപ്പിച്ചു.
ഷബീർ സലഫി കേമ്പ് നിയന്ത്രിച്ചു. ഫൈഹ യുണിറ്റ് ജനറൽ സെക്രെട്ടറി നസീബ് നരിക്കുനി സ്വാഗതവും നൗഫൽ കോടാലി നന്ദിയും പറഞ്ഞു.