/sathyam/media/media_files/OlTowYSVxyjqsAOiYN1B.jpg)
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസയിൽ (വിസിറ്റ് വിസ) എത്തിയ നിരവധി പേർക്ക് വിസ കാലാവധി അവസാനിക്കുന്നതിനെക്കുറിച്ച് ലഭിക്കുന്ന ഓട്ടോമാറ്റിക് സന്ദേശങ്ങൾ പരിഭ്രാന്തിക്ക് ഇടയാക്കുന്നു.
എന്നാൽ ഈ സന്ദേശങ്ങൾ കണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും, വിസയുടെ യഥാർത്ഥ കാലാവധി പി.ഡി.എഫ്. കോപ്പിയിൽ രേഖപ്പെടുത്തിയതുപോലെ തന്നെയായിരിക്കുമെന്നുമാണ് ആശങ്കയ്ക്ക് കാരണമായത്.
ഒരു മാസം, മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെ വിവിധ കാലാവധികളിലുള്ള മൾട്ടിപ്പിൾ വിസിറ്റ് വിസ എടുത്തവർക്കാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സന്ദേശം ലഭിക്കുന്നത്. വിസയിൽ കുവൈത്തിൽ എത്തി ഏകദേശം 20 ദിവസമാകുമ്പോൾ, 'ഇനി 10 ദിവസം കഴിയുമ്പോൾ നിങ്ങളുടെ വിസിറ്റ് വിസയുടെ കാലാവധി കഴിയും' എന്ന മുന്നറിയിപ്പ് സന്ദേശമാണ് മൊബൈലിൽ വരുന്നത്.
മൂന്ന് മാസത്തെ കാലാവധിയുള്ള വിസയെടുത്ത പലരും 20 ദിവസത്തിനുള്ളിൽ തന്നെ ഈ സന്ദേശം ലഭിച്ചതോടെ വിസ കാലാവധി വെട്ടിച്ചുരുക്കിയോ എന്ന ഭയത്തിലാണ്.
യഥാർത്ഥ വസ്തുത
ഈ ഓട്ടോമാറ്റിക് സന്ദേശം നിലവിൽ വന്നത് പഴയ ഒരു സംവിധാനത്തിന്റെ ഭാഗമായിട്ടാണ്. കുവൈത്തിൽ വിസിറ്റ് വിസ ആദ്യം ഒരു മാസത്തേക്ക് മാത്രമായിരുന്നു അനുവദിച്ചിരുന്നത്. ആ സമയത്ത് സെറ്റ് ചെയ്ത പഴയ ഓട്ടോമാറ്റിക് മെസ്സേജ് സംവിധാനമാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.
സന്ദർശകർ ചെയ്യേണ്ടത്:
* ലഭിച്ച സന്ദേശം അവഗണിക്കുകയും, വിസ ലഭിച്ചപ്പോൾ കിട്ടിയ പി.ഡി.എഫ്. കോപ്പി മാത്രം വിശ്വസിക്കുകയും ചെയ്യുക.
* പി.ഡി.എഫിൽ രേഖപ്പെടുത്തിയിട്ടുള്ള മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നീ കാലാവധികൾക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല.
* നിങ്ങൾക്ക് അനുവദിച്ച കാലാവധി തീരുന്നതുവരെ നിയമപരമായി രാജ്യത്ത് തുടരാൻ സാധിക്കും.
അതുകൊണ്ട്, സന്ദർശകർ ഈ സന്ദേശം കണ്ട് യാതൊരുവിധ ടെൻഷനും അടിക്കേണ്ടതില്ലെന്നാണ് വിവരം കൂടുതൽ വിവരങ്ങൾക്ക്. Moi സൈറ്റ് ആപ്പുകളിൽ അഥവാ മന്തറാ ലയങ്ങളുമായി ബന്ധപെടുക