ദി ബാസിൽ ആർട്ട്സ്‌ ഓണം-കുടുംബസംഗമം 2025 സംഘടിപ്പിച്ചു

New Update
910aa5ff-373e-4967-b95c-0d5c91509460

കുവൈറ്റ്: കുവൈറ്റിലെ കലാ-സാംസ്ക്കാരിക സംഘടനയായ ബാസിൽ ആർട്ട്സിന്റെ ആഭിമുഖ്യത്തിൽ ഓണം-കുടുംബസംഗമം 2025 സംഘടിപ്പിച്ചു. അബ്ബാസിയാ കലാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവ. ഫാ. മത്തായി സഖറിയാ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണസന്ദേശം നൽകി. 

Advertisment

ബാസിൽ ആർട്ട്സ് പ്രസിഡണ്ട് ജെറി ജോൺ കോശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുവൈറ്റ് മഹാ ഇടവക സഹവികാരി റവ. ഫാ. മാത്യൂ തോമസ് ആശംസകൾ അർപ്പിച്ചു. ലേഡീസ് ചെയർ പേഴ്സൺ ഷാനി ജോഫിൻ സ്വാഗതവും, ജനറൽ സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും രേഖപ്പെടുത്തി. 

കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികൾ, പൊലിക കുവൈറ്റിന്റെ നാടൻ പാട്ടുകൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.

കുവൈറ്റ്‌ മഹാ ഇടവകയിലെ ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ സാംസ്ക്കാരിക വിഭാഗവും, കുവൈറ്റിലെ ഇന്ത്യൻ എംബസി രെജിസ്റ്റർഡ് സംഘടനയുമാണ് "ദി ബാസിൽ ആർട്ട്സ്"

Advertisment