കുവൈത്തിൽ വാഹനത്തിനടിയിൽ പെട്ട് പ്രവാസി മെക്കാനിക്കിന് ദാരുണാന്ത്യം

New Update
accident

കുവൈത്ത് സിറ്റി: ജലീബ് അൽ-ഷൂയൂഖിൽ വാഹനത്തിനടിയിൽ പെട്ട് പ്രവാസി മെക്കാനിക്കിന് ദാരുണാന്ത്യം. അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ വാഹനത്തെ ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ഉപകരണത്തിൽ വന്ന തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.

Advertisment

അപകട വിവരം ലഭിച്ചതിനെ തുടർന്ന് ജലീബ് അൽ-ഷൂയൂഖ് പോലീസ് സ്റ്റേഷനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ, ഗാരേജിലെ തൊഴിലാളികളും വഴിയാത്രക്കാരും ചേർന്ന് മൃതദേഹം പുറത്തെടുത്തതായി കണ്ടെത്തി. 

മരിച്ചയാൾ ഗാരേജിന്റെ ഉടമയാണോ തൊഴിലാളിയാണോ എന്ന് വ്യക്തമല്ല.

സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment