/sathyam/media/media_files/2025/10/04/37df5d6d-6fb4-4573-9d28-aff424d4b624-2025-10-04-17-08-02.jpg)
കുവൈത്ത്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേർസ് കേരള കുവൈത്ത് ചാപ്റ്ററി ന്റെ നേതൃത്വത്തിൽ സംഘടിപിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
ഗാന്ധിജിയുടെ ആദർശമായ നിസ്വാർത്ഥ സേവനം പ്രാവർത്തികമാക്കിക്കൊണ്ടാണ് നിരവധി ആളുകൾ ജീവൻ രക്ഷാ ദൗത്യത്തിൽ പങ്കാളികളായത്.
2025 ഒക്ടോബർ 3 ന് കുവൈത്തിലെ അദാൻ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിന് ബി ഡി കെ കുവൈത്ത് വളണ്ടിയർമാർ നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്ത രക്ത ദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ബിഡികെ ആന്വൽ സ്പോൺസർ അൽ അൻസാരി എക്സേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് മോഹൻദാസ് ക്യാമ്പിൽ മുഖ്യാതിഥി ആയിരുന്നു. ട്രൈകാർട്ട്, മെഡക്സ് മെഡിക്കൽ എന്നീ സ്ഥാപങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തദാന ക്യാമ്പുകൾ , ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കു കമ്പനികൾക്കും, ബിഡികെ കുവൈത്ത് ചാപ്റ്റർ ന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടായിരിക്കുന്നതാണെന്നും കൂടുതൽ വിവരങ്ങൾക്ക് 69997588 എന്ന നമ്പറിൽ ബന്ധപെടവുന്നതാണെന്നും ഭാരവാഹികൾ