ഗ്ലോ​ബ​ൽ സു​മു​ദ് ഫ്ലോ​ട്ടി​ല്ല: രണ്ട് കുവൈത്ത് പൗരന്മാർ മോചിതരായി, കുവൈറ്റിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യാഹ്യ

New Update
2695654-untitled-1

കുവൈത്ത് സിറ്റി: ഗസ്സയ്ക്കുള്ള സഹായവുമായി പോയ സുമൂദ് ഫ്ലോട്ടില്ലയിൽ പങ്കെടുത്ത രണ്ടു കുവൈത്ത് പൗരന്മാർ മോചിതരായി കുവൈറ്റിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യാഹ്യ അറിയിച്ചു.

Advertisment

ഫ്ലോട്ടില്ലയിലെ പങ്കാളികളുടെ തടങ്കലിനെക്കുറിച്ച് ആദ്യ നിമിഷം മുതൽ വിദേശകാര്യ മന്ത്രാലയം അടുത്തുനിന്ന് നിരീക്ഷിച്ചുവരികയാണെന്നും, മോചിതരായവർ സുരക്ഷിതമായ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്ലോട്ടില്ലയിൽ പങ്കെടുത്ത മറ്റൊരു കുവൈത്ത് പൗരന്റെ മോചനത്തിനായി ശക്തമായ നടപടികൾ തുടരുകയാണെന്നും മന്ത്രി അബ്ദുല്ല അൽ-യാഹ്യ കൂട്ടിച്ചേർത്തു.

Advertisment