/sathyam/media/media_files/2025/10/05/images-66-2025-10-05-16-46-49.jpg)
കുവൈത്ത് സിറ്റി: വിരമിച്ച പൗരന്മാർക്കായി നടപ്പിലാക്കിയ ‘അഫിയ’ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യൗം പ്രസിദ്ധീകരിച്ച 2025-ലെ 141-ാം നമ്പർ ഭരണഘടനാ ഉത്തരവിലാണ് തീരുമാനം വ്യക്തമാക്കിയത്.
2014-ലെ 114-ാം നമ്പർ നിയമപ്രകാരം നടപ്പിലാക്കിയിരുന്ന ഈ പദ്ധതി കഴിഞ്ഞ ഒരു വർഷമായി നിർത്തിവെച്ച നിലയിലായിരുന്നു. സമഗ്രമായ അവലോകനത്തിൽ പദ്ധതിയിൽ കാര്യക്ഷമതയില്ലായ്മ, ചെലവുകൂടൽ, ഇൻഷുറൻസ് സ്ഥാപനങ്ങൾക്കിടയിലെ മത്സരമില്ലായ്മ തുടങ്ങിയ വീഴ്ചകൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമം പിന്‍വലിച്ചതെന്ന് വ്യാഖ്യാന കുറിപ്പിൽ വ്യക്തമാക്കുന്നു.
പൊതു ആരോഗ്യ സ്ഥാപനങ്ങൾ എല്ലാ പൗരന്മാർക്കും, വിരമിച്ചവരുള്‍പ്പെടെ, ആവശ്യമായ ചികിത്സാ സേവനങ്ങൾ നൽകാൻ പ്രാപ്തമാണെന്ന് സർക്കാർ വിലയിരുത്തി. പുതിയ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച നിമിഷം മുതൽ പ്രാബല്യത്തിൽ വരും.