ഇറാനിയൻ “യുറാനസ് സ്റ്റാർ” കുപ്പിവെള്ളത്തിന് കുവൈത്തിൽ നിരോധനം

New Update
23eb52ab-2ca5-4a2c-9aa8-5f70f5e6a0fa

കുവൈത്ത് സിറ്റി: ഇറാനിൽ നിന്നുള്ള “യുറാനസ് സ്റ്റാർ” (Uranus Star) ബ്രാൻഡിന്റെ കുപ്പിവെള്ളം കുവൈത്തിൽ ഉപയോഗിക്കുന്നതും വിപണനം ചെയ്യുന്നതും വിലക്കിക്കൊണ്ടു ഭക്ഷ്യപോഷക അതോറിറ്റി (General Authority for Food and Nutrition) അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചു.

Advertisment

സുപ്രീം സ്റ്റാൻഡിംഗ് കമ്മിറ്റി ഫോർ ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തത്. ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ വിപണിയിൽ ഈ ഉൽപ്പന്നം ലഭ്യമാണെങ്കിൽ, അതിനെ ഉടൻ പിടിച്ചെടുക്കുകയും ലബോറട്ടറി പരിശോധനയ്ക്കായി അയക്കുകയും ചെയ്യണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധന പൂർത്തിയായി സുരക്ഷ ഉറപ്പാക്കുന്നതുവരെ ഉൽപ്പന്നത്തിന്റെ ഇറക്കുമതി താൽക്കാലികമായി നിർത്തിവെക്കണമെന്നും അധികൃതർ അറിയിച്ചു.

“യുറാനസ് സ്റ്റാർ” കുപ്പിവെള്ളം സ്വന്തമായി കൈവശമുള്ളവർ അത് ഉപയോഗിക്കരുതെന്നും, സുരക്ഷിതമായി നശിപ്പിക്കുകയോ വിൽപ്പന കേന്ദ്രങ്ങളിലേക്ക് തിരികെ നൽകുകയോ ചെയ്യണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം, ഈ കുപ്പിവെള്ളം ഉപയോഗിച്ചതിനെ തുടർന്ന് ഒമാനിൽ രണ്ട് പേർ മരണമടഞ്ഞുവെന്ന റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ട്.

Advertisment