/sathyam/media/media_files/2025/10/06/whatsapp-imag-2025-10-06-19-14-15.jpeg)
കുവൈത്ത്: നീണ്ട മുപ്പത്തി ഒന്നു വർഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് കൂടുതൽ കാലം കുടുംബത്തോടൊപ്പം നാട്ടിൽ ചിലവഴിക്കുകയും, തൻ്റെ ബിസിനസ്സ് കാര്യങ്ങൾക്കായി വല്ലപ്പോഴും കുവൈത്ത് സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെ തല്കാലികമായി പ്രവാസ ജീവിതത്തിൽ നിന്ന് വിട പറയുന്ന കാസർഗോഡ് ജില്ല സ്വദേശി സലാം കളനാടിന് പ്രവാസ ജീവിതത്തിൽ നേടിയ സൗഹൃദ വലയത്തിൻ്റെ കൂട്ടായ്മയായ ചങ്ങായീസ്കൂട്ടം വിപുലമായ യാത്രയയപ്പ് നൽകി.
കുവൈത്ത് എം ഒ എച്ചിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്തിരുന്ന സലാം സാമൂഹ്യ, കലാ, സാംസ്ക്കാരിക, സാഹിത്യ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു. സോഷ്യൽ മീഡിയ വഴിയും സാംസ്കാരകി സംഘടനകളിലൂടേയുമായി നൂറോളം കഥകളും കവിതകളും ലേഖനങ്ങളും സലാം കളനാടിൻ്റേതായിട്ടുണ്ട്.
കുവൈത്തിലെ തക്കാര റസ്റ്റാറൻ്റ് ഓഡിറ്റോറിയത്തിൽ സത്താർ കുന്നിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് യോഗം രാമകൃഷ്ണൻ കള്ളാർ ഉത്ഘാടനം ചെയ്തു. ചെയർമാൻ അഷറഫ് അയ്യൂർ, തുളുകൂട്ട കുവൈത്ത് അഡ്വൈസറി അംഗം അബ്ദുൾ റസാക്ക് എന്നിവർ മുഖ്യാതിഥി ആയിരുന്നു.
സംഘടനാരംഗത്ത് സലാം വഹിച്ച പങ്കിനെ കുറിച്ച് സി എച്ച് മുഹമ്മദ് കുൻഹി സംസാരിച്ചു. സൗഹൃദത്തിൻ്റെ വരികൾ ചേർത്ത് ഹമീദ് മധൂർ തയ്യാറാക്കിയ കവിത വേദിയിൽ ആലപിച്ചു. പരിപാടിയിൽ പങ്കെടുത്ത സുഹൃത്തുക്കൾ ഓരോർത്തരും സലാമുമായുള്ള അവരുടെ സൗഹൃദത്തിൻ്റെ അനുഭവങ്ങൾ വിവരിച്ചു.
തൻ്റെ പ്രവാസ ജീവിതത്തിൽ ഉണ്ടായ നല്ലതും കയ്പ്പേറിയതു മായ ഓർമ്മകൾ മറുപടി പ്രസംഗത്തിൽ സലാം കളനാട് പങ്കുവെച്ചു. പ്രോഗ്രാം കോർഡിനേറ്റർ കബീർ മഞ്ഞംപാറ സ്വാഗതവും, ഖാദർ കടവത്ത് നന്ദിയും പറഞ്ഞു.