തൃശ്ശൂർ ജില്ലാ കെ.എം.സി.സിയുടെ കെ.എം സീതി സാഹിബ് അവാർഡുകൾ വിതരണം ചെയ്തു

New Update
1000287014

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച, കേരള നിയമസഭയുടെ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിന്റെ പേരിലുള്ള രണ്ടാമത് അവാർഡുകൾ വിതരണം ചെയ്തു.

Advertisment

ആരോഗ്യ മേഖലയിൽ കുവൈത്തി പൗരനായ ഡോ:മുസ്തഫ സയ്യിദ് അഹ്മദ് അൽ മൗസവി, ബിസിനസ് മേഖലയിൽ പ്രമുഖ പ്രവാസി മലയാളി സിഷോർ മുഹമ്മദ് അലിക്കു വേണ്ടി മകൻ നിസാം മുഹമ്മദ് അലി എന്നിവർ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളിൽ അവാർഡുകൾ സ്വീകരിച്ചു.

അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തൃശ്ശൂർ ജില്ലാ കെ എം സി സി സമ്മേളനത്തിൽ വെച്ചാണ് അവാർഡുകൾ വിതരണം ചെയ്തത്.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ്, മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡണ്ട് സി.എ.മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം.അമീർ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഒർഗനൈസിംഗ് സെക്രട്ടറി അഡ്വക്കറ്റ് ഷിബു മീരാൻ,

 കെ എം സി സി സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ,ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്, ഉപദേശക സമിതി ചെയർമാൻ ടി ടി സുലു,വൈസ് പ്രസിഡന്റ്‌ ഫാറൂഖ് ഹമദാനി,മെട്രോ ഗ്രൂപ്പ് എം ഡി മുസ്തഫ ഹംസ തുടങ്ങിയവർ ആശംസകൾ നേർന്നു.

കെ എം സി സി ജില്ലാ നേതാക്കളായ ഹബീബുള്ള മുറ്റിച്ചൂർ,മുഹമ്മദലി ചെറുതുരുത്തി, അസീസ് പാടൂർ,ലത്തീഫ് കുന്ദംകുളം, മുഹമ്മദ് നാസ്സർ തളി, അബ്ദുൽ റഹ്മാൻ ഗുരുവായൂർ, ആബിദ് ഖാസിമി, റഷീദ് ഇരിങ്ങാലക്കുട, അഷറഫ് കൊടുങ്ങല്ലൂർ തുടങ്ങിയവരും മണ്ഡലം നേതാക്കളും പരിപാടി ഏകോപിപ്പിച്ചു.

ജീവ കാരുണ്യം മേഖലയിൽ അവാർഡിനർഹനായ ഡോ. ബോബി ചെമ്മണ്ണൂരിന് ചില സാങ്കേതിക കാരണങ്ങളാൽ ചടങ്ങിനെത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.അടുത്ത ദിവസങ്ങളിൽ കുവൈത്തിൽ വെച്ച് ഡോ. ബോബി ചെമ്മണ്ണൂരിനുള്ള അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment