/sathyam/media/media_files/2025/10/06/b0e3f62e-bd7f-4964-a8dd-b1a308c5bebd-2025-10-06-22-15-37.jpg)
കുവൈറ്റ് സിറ്റി: പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പ്രശ്‌നപരിഹാരത്തിനുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ എൻ.ആർ.ഐ സെല്ലിന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
എൻ.ആർ.ഐ. സെൽ കൺവീനറായി രമേശൻ മാണിക്കോത്തും (ദുബൈ) സഹകൺവീനർമാരായി ഹരി ബാലരാമപുരം (കുവൈറ്റ്), സജീവ് പുരുഷോത്തമൻ (ദുബൈ) എന്നിവർ ചുമതലയേറ്റു.
പാർട്ടിയുടെ വിവിധ സെല്ലുകളിലേക്കുള്ള പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. പ്രവാസികളുടെ പ്രശ്നങ്ങളിൽ നേരിട്ടും സജീവമായും ഇടപെടാനാണ് എൻ.ആർ.ഐ സെല്ലിന്റെ പുതിയ ടീം രൂപീകരിച്ചതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
ലീഗൽ സെൽ, മെഡിക്കൽ സെൽ ഉൾപ്പെടെ പാർട്ടിയുടെ മറ്റു വിഭാഗങ്ങളിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതായും ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു. പാർട്ടിയുടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് കരുത്തേകാനും ജനകീയ ഇടപെടലുകൾ വിപുലീകരിക്കാനുമാണ് പുതിയ നിയമനങ്ങൾ ലക്ഷ്യമിടുന്നതെന്ന് അറിയിച്ചു.