New Update
/sathyam/media/media_files/2025/10/07/12527cee-9c82-45d3-93c9-1e13e7a23fb3-2025-10-07-16-52-05.jpg)
കണ്ണൂർ/കുവൈറ്റ് സിറ്റി: മുൻ കാല കുവൈറ്റ് പ്രവാസിയും കുവൈറ്റ് സിറ്റിയിലെ പ്രശസ്തമായ കാലിക്കറ്റ് റെസ്റ്റോറന്റ് ഉടമയുമായിരുന്ന കണ്ണൂർ തളിപ്പറമ്പ് കുപ്പം സ്വദേശി അബ്ദുൽ കരീം സീവായി നാട്ടിൽ വെച്ച് മരണപ്പെട്ടു.
Advertisment
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം.
വർഷങ്ങളോളം കുവൈറ്റിൽ പ്രവാസിയായിരുന്ന അബ്ദുൽ കരീം സീവായി, ആദ്യകാല മലയാളി സംരംഭകരിൽ ഒരാളാണ്.
മക്കളായ സാദിഖ്, ശുകൂർ, ശൗഖത്തലി എന്നിവർ കെ.കെ.എം.എ (കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ) എന്ന പ്രവാസി കൂട്ടായ്മയിലെ സജീവ അംഗങ്ങളാണ്.