കേരള മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ ഏഴിന് കുവൈറ്റിൽ

New Update
f59ca23f-ffa2-4db4-bd11-8279e5bb0255

കുവൈറ്റ് സിറ്റി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ 2025 നവംബർ ഏഴിന് കുവൈറ്റ് സന്ദർശിക്കും. 1998-ന് ശേഷം ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്.

Advertisment

മലയാള ഭാഷയുടെ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ലോകമെമ്പാടും നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും.

മലയാള ഭാഷയുടെ പ്രചാരണത്തിന് ഊന്നൽ നൽകിക്കൊണ്ട് കുവൈറ്റിൽ നടക്കുന്ന ഈ ആഘോഷപരിപാടികളുടെ വിജയത്തിനായി, കുവൈത്തിലെ മലയാളം മിഷൻ ഭാരവാഹികൾ വിപുലമായ സംഘാടക സമിതികൾക്ക് രൂപം നൽകുന്നുണ്ട്. 

മുഖ്യമന്ത്രിയുടെ സന്ദർശനവും മലയാളം മിഷന്റെ പരിപാടികളും കുവൈറ്റിലെ മലയാളി സമൂഹത്തിന് വലിയ ആവേശമാകും എന്ന പ്രതീക്ഷയിലാണ് സംഘാടകർ.

Advertisment