/sathyam/media/media_files/2025/10/07/c65c3c54-734e-4b43-930c-c3080374a001-2025-10-07-20-44-54.jpg)
കുവൈറ്റ്: വാകത്താനം അസോസിയേഷൻ കുവൈറ്റിന്റെ ഓണാഘോഷവും, ഒമ്പതാമത് വാർഷികവും ആഘോഷിച്ചു. പരിപാടി ആശാ രാരി വർഗീസ് ഉദ്ഘാടനം ചെയ്തു.
പൊതുസമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, തിരുവാതിരകളി, കളരിപ്പയറ്റ്, വഞ്ചിപ്പാട്ട്, ചെണ്ടമേളം, പുലികളി, ഓണസദ്യ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.
അസോസിയേഷൻ പ്രസിഡന്റ് മനോജ് മാത്യു, സെക്രട്ടറി ജസ്റ്റിൻ വർഗീസ്, ട്രഷറർ ടോം ജോസ്, വൈസ് പ്രസിഡന്റ് ആൻഡ്രൂസ് കുര്യൻ,ജോയിൻ സെക്രട്ടറി ആൽഫി അലക്സ്, പ്രോഗ്രാം കൺവീനർ ലിജു കുര്യാക്കോസ്, വനിതാ വിങ്ങിൽ നിന്ന് അജിത ആൻഡ്രൂസ്,
ഓഡിറ്റർ സാബു ഏലിയാസ്, അൽ മുള്ള എക്സ്ചേഞ്ച് പ്രോഗ്രാം മാനേജർ ഷെഫി എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയ ജേക്കബ് മാത്യു, രാരി വർഗീസ്, സാം നൈനാൻ, ഗിരീഷ് നായർ, ശ്രീജിത്ത് രാജൻ,
ഡിപിൻ സ്കറിയ, ജിറ്റു മാത്യു, ടിറ്റു ആൻഡ്രൂസ്, അനൂപ് മാത്യു, ജിനു കുര്യൻ, അജയ് മാത്യു, ഷിബു വർഗീസ് വനിതാ വിങ്ങിൽ നിന്ന് ജിൻസി വർഗീസ്, അൻസു അനിയൻകുഞ്ഞ് എന്നിവർ പങ്കെടുത്തു.
കലാ പരിപാടിയിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനവും നടത്തപ്പെട്ടു. ജനറൽ കൺവീനറായ റിനോ എബ്രഹാം പരിപാടികൾക്ക് നേതൃത്വം നൽകി.