New Update
/sathyam/media/media_files/2025/10/08/94cf7594-54d9-45e1-8eae-358155bae886-2025-10-08-18-09-21.jpg)
കുവൈറ്റ്: കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനത്തിൻറെ പോസ്റ്റർ പ്രകാശനം, പാണക്കാട് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ, മംഗോ ഹൈപ്പർ മാർക്കറ്റ് ഓപ്പറേഷൻ മാനേജർ മുഹമ്മദലിക്ക് നൽകികൊണ്ട് നിർവഹിച്ചു.
Advertisment
കെഎംസിസി തൃശൂർ ജില്ലാ സമ്മേളന വേദിയിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ മെട്രോ മെഡിക്കൽ കെയർ മാർക്കറ്റിംഗ് മാനേജർ ബഷീർ ബാത്ത, കെഎംസിസി സംസ്ഥാന ഭാരവാഹികൾ, കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ തൃശൂർ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികൾ പങ്കെടുത്തു.
2026 ജനുവരി 2 നു അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ വടകര എം.പി ഷാഫി പറമ്പിൽ, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രെട്ടറി പികെ ഫിറോസ് എന്നിവരും മുസ്ലിം ലീഗിൻറെയും യുഡിഎഫിൻറെയും പ്രമുഖ നേതാക്കളും പങ്കെടുക്കും