New Update
/sathyam/media/media_files/2025/10/08/26b7c0ec-7c3b-4f2f-8e7f-d3bc9197b418-2025-10-08-18-09-21.jpg)
കുവൈറ്റ്: എറണാകുളം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ എറണാകുളം ഡിസ്ട്രിക്റ്റ് അസോസിയേഷൻ (EDA) കുവൈറ്റ്, പതിനെട്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ഓണക്കാഴ്ച 2025' എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു.
Advertisment
ഒക്ടോബർ 10, വെള്ളിയാഴ്ച, മംഗഫിലെ അൽ നജാത്ത് സ്‌കൂൾ, സുൽത്താൻ സെന്ററിന് എതിർവശത്തുള്ള അങ്കണത്തിൽ വെച്ചാണ് ആഘോഷങ്ങൾ നടക്കുക. അന്നേ ദിവസം രാവിലെ 10:00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6:00 മണിക്ക് പരിപാടികൾ സമാപിക്കും.
പ്രധാനമായും കലാപരിപാടികൾക്ക് പ്രാധാന്യം നൽകുന്ന ഓണക്കാഴ്ചയിൽ, നസീബ് കാലഭവന്റെ നേതൃത്വത്തിലുള്ള മാജിക്കൽ ഫിഗർ ഷോയും സ്റ്റാൻഡ്-അപ്പ് ലൈവ് കോമഡി പരിപാടിയും അരങ്ങേറും. കൂടാതെ, കുവൈറ്റി ഗായകൻ മുബാറക്കും സംഗീത വിരുന്നിൽ അണിനിരക്കും.
പരിപാടികളുടെ ഭാഗമായി പായസ മത്സരം, ഓണ സദ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു