ഓവർസീസ് എൻസിപി കുവൈറ്റ് ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

New Update
2cfc28be-53df-4c4d-9bbc-3e3a7c99131f

കുവൈറ്റ് : ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഒ എൻ സി പി ഗ്ലോബൽ പ്രസിഡണ്ടും ലോക കേരളസഭ പ്രതിനിധിയുമായ ബാബു ഫ്രാൻസിസ്  നിർവഹിച്ചു.

Advertisment

ഒ എൻ സി പി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ , ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട് 'ജീവ്സ് എരിഞ്ചേരി അധ്യക്ഷത നിർവഹിച്ചു. വിശിഷ്ട അതിഥികളായി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോൺ തോമസ് കളത്തിപ്പറമ്പിൽ, സീനിയർ പ്രിൻസിപ്പാൾ സി രാധാകൃഷ്ണൻ എന്നിവർ  പരിപാടിയിൽ പങ്കെടുത്തു. 

സീനിയർ പ്രിൻസിപ്പാൾ  ഗാന്ധിജയന്തി സന്ദേശം നൽകി. ഒ എൻ സി പി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ ഭരണ ഘടന സംരക്ഷണ സന്ദേശം വിശദീകരിച്ചു. വൈസ് പ്രസിഡൻ്റ് സണ്ണി മിറാൻഡ, പ്രിൻസ് കൊല്ലപ്പിള്ളിൽ, സെക്രട്ടറി രതീഷ് വർക്കല, വനിതാവേദി കൺവീനർ ദിവ്യാ,

ജോയിൻ്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, എക്സിക്യൂട്ടിവ് അംഗങ്ങളായ സണ്ണി കെ  അല്ലീസ്, മാത്യു ജോൺ, അബ്ദുൾ അസീസ് കാലിക്കറ്റ്, സൂസൻ, അനിമോൾ, ഹമീദ് പാലേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ രവീന്ദ്രൻ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

Advertisment