അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 'അടൂരോണം 2025' സംഘടിപ്പിച്ചു

New Update
037a1f28-a49a-4698-8dcd-a3089b172f31

കുവൈറ്റ് സിറ്റി: അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ അടൂരോണം-2025 എന്ന പേരിൽ സംഘടനയുടെ 20-ാം വാർഷിക ആഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു.

Advertisment

പ്രസിഡന്റ് കെ.സി ബിജു  അദ്ധ്യക്ഷത വഹിച്ച യോഗം അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു. 

7a2194aa-4d63-47f1-9884-03d89331e651

ലോക കേരള സഭാ അംഗം ബാബു ഫ്രാൻസിസ്, വൈസ് പ്രസിഡൻ്റ് ശ്രീകുമാർ എസ്.നായർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ബിജോ.പി. ബാബു സ്വാഗതവും, ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ നന്ദിയും രേഖപ്പെടുത്തി.

അടൂരോണത്തിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ ബാബു ഫ്രാൻസിസ് സുവനീർ കൺവീനർ ശ്രീകുമാർ എസ്.നായർക്ക് നല്കി നിർവഹിച്ചു.

സംഘടനയുടെ 20-ാം വാർഷികത്തോട് അനുബന്ധിച്ച് സ്വപ്നകൂട് എന്ന പേരിൽ നിർമ്മിച്ച നല്കുന്ന ഭവനപദ്ധതിയുടെ ഔദ്ധ്യോഗിക ഉദ്ഘാടനം മുതിർന്ന അംഗം മാത്യുസ് ഉമ്മൻ നിർവഹിച്ചു.

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കുടുംബ അംഗങ്ങളുടെ കുട്ടികൾക്ക് ഭവിത ബ്രൈറ്റ് മൊമൊൻ്റൊ നല്കി.

eee33570-4b39-4aa0-a62c-723b09e9af46

നിറക്കൂട്ട് ചിത്രരചന മത്സരത്തിൽ വിജയകളായ കുട്ടികൾക്ക് ശ്രീകുമാർ വല്ലന, ജസ്നി ഷമീർ എന്നിവർ ട്രോഫി നല്കി ചടങ്ങിൽ ആദരിച്ചു. അടൂർ ഓപ്പൺ 2025 പ്ലയർൻ്റെ പ്രകാശം ഡോ.ട്വിങ്കിൾ രാധ കൃഷ്ണൻ നിർവഹിച്ചു.

പതാക ഉയർത്തലോട് കൂടീ ആരംഭിച്ച ആഘോഷം സാംസ്കാരിക ഘോഷയാത്ര,  അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, അത്തപൂക്കളം,തിരുവാതിര, നൃത്തം, ചെണ്ടമേളം, നാടൻപാട്ട്, കളരിപയറ്റ്, കൈകൊട്ടികളി, പ്രശ്സത ഗായകരായ റിയാസ്, അപർണ, ഡിലൈറ്റ് മ്യൂസിക്ക് ബാൻഡ് എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നിനാലും ശ്രദ്ധേയമായി. വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായിരുന്നു.

Advertisment