കുവൈത്തിലെ മുബാറക് തുറമുഖം എമിറാത്തി കമ്പനിക്ക് നടത്തിപ്പിന് നൽകിയെന്ന വാർത്ത നിഷേധിച്ച് അതികൃതർ

New Update
1-17-300x172

കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് തുറമുഖത്തിന്റെ (മുബാറക് പോർട്ട്‌) നടത്തിപ്പ് 25 വർഷത്തേക്ക് ഒരു എമിറാത്തി കമ്പനിക്ക് കൈമാറാൻ കാബിനറ്റ് അംഗീകാരം നൽകിയെന്ന വാർത്തകൾ കുവൈത്ത് നിഷേധിച്ചു. 

Advertisment

ഇത് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണ് എന്ന് കേന്ദ്ര സർക്കാർ കമ്മ്യൂണിക്കേഷൻ വിഭാഗം (സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ) വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. കാബിനറ്റ് അത്തരമൊരു തീരുമാനത്തിന് അംഗീകാരം നൽകിയിട്ടില്ല എന്നും പ്രസ്താവനയിൽ പറയുന്നു. 

തുറമുഖ നടത്തിപ്പ് സംബന്ധിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും, ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ കമ്മ്യൂണിക്കേഷൻ വിഭാഗത്തെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു.

Advertisment