ഷാഫി പറമ്പിൽ എം.പിയടക്കം യു.ഡി.എഫ് പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അക്രമം: ഒഐസിസി കുവൈറ്റ് പ്രതിഷേധിച്ചു

New Update
2700297-shafi-lathi-charge-10102025

കുവൈറ്റ് സിറ്റി: വടകര എം പി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ സമാധാനപരമായി പ്രകടനം നടത്തിയ യു.ഡി.എഫ് പ്രവർത്തകരെ മൃഗീയമായി മർദിച്ച പോലീസ് നടപടിയിൽ ഒഐസിസി നാഷണൽ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.

Advertisment

ഷാഫി പറമ്പിലിന്റെ വടകര ലോകസഭാ മണ്ഡലത്തിലെ വിജയത്തിനുശേഷം പലതവണ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രവർത്തകർ റോഡിൽ ഷാഫി പറമ്പിൽ എംപിയെ പോലീസിന്റെ ഒത്താശയോടെ നിരന്തരം വേട്ടയാടുകയാണെന്ന് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി എസ് പിള്ള എന്നിവർ പ്രതിഷേധക്കുറിപ്പിൽ അറിയിച്ചു. 

ശബരിമല സ്വർണപാളി മോഷണം പിടിക്കപ്പെട്ടതിലുള്ള ജാള്യത മറച്ചുവെക്കാൻ പിണറായി സർക്കാർ പോലീസിനെ ഉപയോഗിച്ച് ഇത്തരം അക്രമണത്തിലേക്ക് വഴി തിരിച്ചുവിടുന്നത് ശ്രദ്ധിക്കണമെന്നും പ്രതിഷേധക്കുറിപ്പിൽ അറിയിച്ചു.

Advertisment