/sathyam/media/media_files/2025/06/01/DUZ8zUvyXoMWLm8snNMA.jpg)
കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റ് റെസ്ക്യൂ വിഭാഗം ഉദ്യോഗസ്ഥർ മയക്കുമരുന്ന്, തോക്ക്, വെടിയുണ്ടകൾ എന്നിവ കൈവശം വച്ചതായി സംശയിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിലെ (MOI) ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.
അൽ നയീം പ്രദേശത്ത് നടന്ന ഗതാഗതാപകടവുമായി ബന്ധപ്പെട്ട അടിയന്തര കോൾ (112) ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ അപകടത്തിൽപ്പെട്ട ഒരാൾ അസാധാരണമായ അവസ്ഥയിൽ ആണെന്ന് ശ്രദ്ധിച്ചു. തുടര്‍ന്നുള്ള പരിശോധനയിൽ ആ വ്യക്തി ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരൻ ആണെന്ന് സ്ഥിരീകരിച്ചു.
ശ്രദ്ധാപൂർവം നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്ന് ഗുളികകൾ, ഹാഷിഷ് കഷണം, മയക്കുമരുന്ന് ഉപയോഗ ഉപകരണങ്ങൾ, 9 എം.എം തോക്ക്, വെടിയുണ്ടകൾ, വിവിധതരം അമ്മുണിഷനുകൾ എന്നിവ കണ്ടെത്തി.
സംശയിതനെയും വാഹനത്തെയും അൽ നയീം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ആവശ്യമായ നിയമനടപടികൾക്ക് വിധേയമാക്കിയതായും പിന്നീട് കേസ് ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
നിയമത്തിന് മുന്നിൽ ആരും മേൽക്കോയ്മയില്ലെന്നും സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നിയമം കഠിനമായും നീതിപൂർവകമായും നടപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.