/sathyam/media/media_files/2025/10/11/636b600d-0e95-4fbd-8d4f-be622a7cfa5f-2025-10-11-21-12-22.jpg)
കുവൈത്ത് സിറ്റി: ഗസ്സയിലെ വെടിനിർത്തലും സമാധാന ഉടമ്പടിയും സ്വാഗതാർഹമാണെന്നും സാധാരണക്കാർക്കെതിരായ അന്യായമായ ആക്രമണങ്ങൾക്ക് വൈകിയാണെങ്കിലും അറുതിയാവുന്നത് ആശ്വാസകരമാണെന്നും കുവൈത്ത് കേരള ഇസ്‌ലാഹീ സെൻ്റർ കേന്ദ്ര കൗൺസിൽ അഭിപ്രായപ്പെട്ടു.
എങ്കിലും നിയമവിരുദ്ധമായ ഇസ്റായേൽ അധിനിവേശം പൂർണമായും അവസാനിപ്പിച്ച് സ്വതന്ത്ര പരമാധികാരമുള്ള ഫലസ്തീൻ രാഷ്ട്രം നിലവിൽവരുന്നതോടെ മാത്രമേ യഥാർത്ഥവും ശാശ്വതവുമായ പരിഹാരമുണ്ടാവുകയുള്ളൂ.
അതിലേക്ക് വഴിതുറക്കാൻ ലോകനേതൃത്വത്തിൻ്റെ ജാഗ്രത്തായ പരിശ്രമങ്ങൾ തുടർന്നും ഉണ്ടാകേണ്ടതുണ്ടെന്നും കൗൺസിൽ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ ചേർന്ന കേന്ദ്ര കൗൺസിൽ മീറ്റ് അടുത്ത മൂന്നുമാസക്കാലത്തേക്കുള്ള പ്രവർത്തനരൂപരേഖക്ക് അംഗീകാരം നൽകി.
ഇസ്ലാഹീ സെന്റർ പ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനിയുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ, വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് ടി.പി.അബ്ദുൽ അസീസ് ഉൽഘാടനം നിർവഹിച്ചു, ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും, വൈസ് പ്രസിഡന്റ് സി.പി അബ്ദുൽ അസീസ് നന്ദി യും പറഞ്ഞു.