New Update
/sathyam/media/media_files/2025/10/13/3c60b16b-cb84-4c6d-b9da-7ae11bccefd1-2025-10-13-17-18-58.jpg)
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹും അദ്ദേഹത്തോടൊപ്പമുള്ള ഉന്നതതല പ്രതിനിധി സംഘവും തിങ്കളാഴ്ച ഈജിപ്തിലേക്ക് യാത്ര തിരിച്ചു.
Advertisment
ഈജിപ്തിലെ ഷറം അൽ-ഷെയ്ഖിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പങ്കെടുക്കുന്നത്.
ഗാസയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുകയും സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികൾ കണ്ടെത്തുകയുമാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.