കെ.കെ.ഐ.സി അബ്ബാസിയ മദ്റസ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

New Update
02a2547d-e59e-4252-a01c-e76dd05b214b

കുവൈറ്റ്: കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ അബ്ബാസിയ ഇസ്ലാഹി മദ്രസ വിദ്യാർത്ഥികൾ റിഹാബ് ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ വെച്ച്  ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

Advertisment

മദ്റസ പ്രധാനദ്ധ്യപകൻ  ഷമീർ മദനി കൊച്ചി അധ്യക്ഷതവഹിച്ചു . കുവൈറ്റ് കേരള  ഇസ്ലാഹി സെന്റർ പ്രസിഡന്റ് പിൻ അബ്ദുലത്തീഫ് മദനി സംഗമം ഉദ്ഘാടനം നിർവഹിച്ചു.

കേന്ദ്ര ജനറൽ സെക്രട്ടറി സുനഷ് ശുക്കൂര്‍ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് മുൻ കെകെഐസി കേന്ദ്ര സെക്രട്ടറി ടിപി അബദുല്‍ അസീസ്, അബ്ദുറസ്സാഖ് കുലൈബ് എന്നിവർ സംസാരിച്ചു.

ഫലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞ വിദ്യാർത്ഥി ഇഹ്സാൻ നിർവഹിച്ചു. തീം ഗ്രൂപ്പ് സോങ് ആലിയ & ഫാത്തിമ ആലപിച്ചു. മദ്രസ അദ്ധ്യാപകൻ യാസിർ അൻസാരി സ്വാഗതവും, നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു.

Advertisment