കുവൈത്തിൽ സ്കൂളുകളിൽ മത-രാഷ്ട്രീയ പരിപാടികൾക്ക് നിരോധനം

New Update
2702446-23

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ സ്കൂളുകളിലും മതപരമായും രാഷ്ട്രീയമായും ഉള്ള പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Advertisment

വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഹമദ് അൽ ഹമദ് പുറത്തിറക്കിയ സർക്കുലറിലാണ് ഇതുസംബന്ധിച്ച നിർദ്ദേശം.

വിദ്യാർത്ഥികളുടെ അച്ചടക്കം, ദേശീയബോധം, പഠനത്തോടുള്ള പ്രതിബദ്ധത എന്നിവ വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. സ്കൂളുകളിൽ രാവിലെ നടത്തുന്ന മോണിങ് അസംബ്ലികൾ ഈ ലക്ഷ്യം കൈവരിക്കാൻ സഹായകമാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ ഉറപ്പാക്കാനും, സ്കൂളുകളിലെ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ പുരോഗതിക്ക് വഴിയൊരുക്കാനുമായി പാലിക്കേണ്ട നിർദേശങ്ങൾക്കും അൽ ഹമദ് സർക്കുലറിൽ വിശദമായ നിർദ്ദേശങ്ങൾ നൽകി.

Advertisment