ഇ.ഡി.എ കുവൈറ്റ് സംഘടിപ്പിച്ച “ഓണക്കാഴ്ച 2025” ആഘോഷമായി

New Update
24faf290-2157-480d-a434-e50de7a7b045

കുവൈറ്റ്: എറണാകുളം ജില്ലാ അസോസിയേഷൻ - ഇ ഡി എ കുവൈറ്റ് “ഓണക്കാഴ്ച 2025” എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മംഗഫ് അൽ നജാത്ത്  സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ, ഇ ഡി എ പ്രസിഡന്റ് വർഗീസ് പോൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് നിറഞ്ഞ സദസ്സിന് സ്വാഗതം നേർന്നു. 

Advertisment

മെയിൻ സ്പോൺസർ ആയ മെഡക്സ് മെഡിക്കൽ കെയർ ഗ്രൂപ്പ് സി ഈ ഓ വി. പി. മുഹമ്മദ് അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആനുവൽ സ്പോൺസറായ അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി മുഖ്യ അതിഥിയായിരുന്നു. പ്ലാറ്റിനം സ്പോൺസർ ആയ നെയിൻ ഫ്യൂച്ചേഴ്സ് മാനേജിംഗ് പാർട്ണർ രാധാകൃഷ്ണൻ ചടങ്ങിന് ആശംസകൾ നേർന്നു. 

2db2532f-3553-44cf-a768-f1ec40d0c4d7

കൂടാതെ മറ്റൊരു മെയിൻ സ്പോൺസർ ആയ അഹമ്മദ് അൽ മഖിരിബി പെർഫ്യൂംസ് കൺട്രി ഹെഡ് മൺസൂർ ചൂരി സോവനീർ പ്രകാശനം നടത്തി. ഇ ഡി എ പേട്രൻ ജിനോ എം കുഞ്ഞ്, സജീ വർഗീസ് പാലക്കുന്നെൽ, ട്രഷറർ പ്രിൻസ് തച്ചിൽ,

ജനറൽ കോഡിനേറ്റർ പ്രവീൺ മാടശ്ശേരി മഹിളാവേദി ചെയർപേഴ്സൺ  തെരേസ ആന്റണി, ബാലവേദി പ്രസിഡന്റ് ബ്രിജിത് മരിയ, അഡ്വൈസറി ബോർഡ് ആക്ടിംഗ് ചെയർമാൻ ബിജു എം വൈ എന്നിവർ ആശംസകൾ നൽകി. ഇവന്റ് കൺവീനർ ജോസഫ് റാഫേൽ ചടങ്ങിന് നന്ദി പറഞ്ഞു. 

d2fd1f96-479a-44b7-8bce-f68017644758

യൂണിറ്റ് കൺവീനർമാരായ ജോളി ജോർജ്, ജിയോ മത്തായി, ഫ്രാൻസിസ് ബോൾഗാട്ടി, പീറ്റർ കെ മാത്യു എന്നിവരും ജിജു പോൾ, ജോസഫ് കോമ്പാറ, ഷജിനി അജി, ഷൈനി തങ്കച്ചൻ, ജിസി ജിഷോയ്, ജോബി ഈരാളി,

ഷോജൻ ഫ്രാൻസിസ്, അനൂ കാർത്തികേയൻ, ധനഞ്ജയൻ, നജാസ്, വിനോദ് ചന്ദ്രൻ, എൽദോസ് എബ്രഹാം, സാബു പി കെ, ബിജു സി ഡി, ഷീന ജീവൻ, രവീന്ദ്രൻ നായർ, ബിന്ദു പ്രിൻസ്, എൽദോസ് ചെറിയാൻ  തുടങ്ങി മറ്റു സി ഈ സി മെമ്പർമാർ ചടങ്ങിന് നേതൃത്വം നൽകി. 

03f2fcd9-3b87-4997-8347-8abb2df70229

നസീബ് കലാഭവന്റെ വൺമാൻഷയും ഡി കെ ഡാൻസും, പോലികയുടെ നാടൻപാട്ടുകളും, എലാൽസ ഇവന്റ് ടീമിന്റെ ഗാനമേളയും, ഈ ഡി എ അവതരിപ്പിച്ച തിരുവാതിരയും, യൂണിറ്റുകളുടെ മറ്റ് കലാപരിപാടികളും അരങ്ങിന് കൊഴുപ്പേകി. ഗ്രീൻ ലീഫ് റസ്റ്റോറന്റ് ഒരുക്കിയ സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടായിരുന്നു. 

ജോളി ജോർജിന്റെയും ബിന്ദു പ്രിൻസിന്റെയും അവതരണശൈലി ഓണക്കാഴ്ച 2025ന് മാറ്റുകൂട്ടി. പരിപാടിയുടെ ഭാഗമായ നോർക്ക രജിസ്ട്രേഷനു വേണ്ട സജീകരണം അംഗങ്ങൾക്ക് ഉപകാരപ്രദമായി.

Advertisment