/sathyam/media/media_files/2025/10/14/fdbabbe1-1c07-4d17-af14-ba4f6bc5c9ff-2025-10-14-20-09-41.jpg)
കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (WMC) കുവൈറ്റ് പ്രൊവിൻസ് സംഘടിപ്പിച്ച 'ഹൃദ്യം 2025' ഓണാഘോഷം ഒക്ടോബർ 3-ന് കുവൈറ്റ് സിറ്റിയിലെ ഹോട്ടൽ പാർക്ക് അവന്യൂവിൽ വെച്ച് അതിഗംഭീര രീതിയിൽ സംഘടിപ്പിച്ചു.
മലയാളികളുടെ ഐക്യത്തിന്റെ ഉജ്ജ്വല പ്രതീകമായി മാറിയ ഈ ആഘോഷം കലാ,സാംസ്കാരിക വൈവിധ്യത്തിനും, സാമൂഹിക ഉദ്ദേശ്യങ്ങൾക്കും വേദിയൊരുക്കി.
പ്രോഗ്രാമിന്റെ മുഖ്യാതിഥികളായി WMC ഗ്ലോബൽ പ്രസിഡന്റ് അമേരിക്കൻ വ്യവസായി ഡോ. ബാബു സ്റ്റീഫൻ, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഹരിത് കേതൻ, WMC ഗ്ലോബൽ വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട് (ഹൈദ്രബാദ് ), WMC ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡൻറ് രേഷ്മ ആർ ജോർജ് (അബുദാബി ), WMC മിഡിൽ ഈസ്റ്റ് പ്രസിഡന്റ് സുധീർ സുബ്രമണ്യം (UAE) എന്നിവർ സംബന്ധിച്ചു.
കുവൈറ്റ് സമൂഹത്തിലെ വിവിധ കലാ, സാംസ്കാരിക, ബിസിനസ്, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പരിപാടിയിൽ പങ്കുചേർന്നു.
WMC കുവൈറ്റ് അംഗങ്ങൾ ഒരുക്കിയ തിരുവാതിര, മോഹിനിയാട്ടം, കുട്ടികളുടെ നൃത്യപ്രകടനങ്ങൾ തുടങ്ങിയവ ചടങ്ങിന് സാംസ്കാരിക ഭംഗി കൂട്ടുകയുണ്ടായി. പ്രശസ്ത കുവൈത്തി ഗായകൻ മുബാരക് റാഷീദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാനമേള മുഴുവൻ പ്രേക്ഷകശ്രദ്ധയും പിടിച്ചുപറ്റി.
പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജസ്റ്റി ജോർജ് സ്വാഗതം ആശംസിച്ചു. ചെയർമാൻ മോഹൻ ജോർജ്, WMC ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്വ തോമസ് പണിക്കർ, മിഡിൽ ഈസ്റ്റ് വൈസ്പ്രസിഡന്റ് അഡ്മിൻ സിബി തോമസ്, കുവൈറ്റ് വുമൺസ് വിങ്ങ് ചെയർപേഴ്സൺ സുജൻ പണിക്കർ, വുമൺസ് ഫോറം ഗ്ലോബൽ ജോയിന്റ് ട്രഷറർ ജോസി കിഷോർ, ഗ്ലോബൽ എക്സിക്യൂട്ടീവ് ദീപാ സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. WMC ട്രഷറർ സുരേഷ് ജോർജ് യോഗത്തിന് നന്ദി അർപ്പിക്കുകയും ചെയ്തു.
ഉൽഘാടന പ്രസംഗത്തിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഡബ്ല്യു എം സി യുടെ ആഗോള ലക്ഷ്യങ്ങൾ, സാമൂഹിക പ്രതിബദ്ധത, നല്ല ഭാവിയിലേക്കുള്ള ദിശ എന്നീ വിഷയങ്ങൾ വിശദീകരിച്ചു. 2025-2027 പ്രവർത്തന വർഷത്തിൽ,
ഡബ്ല്യു എം സിയുടെ നേതൃത്വത്തിൽ 100 നിർധനരായ കുട്ടികൾക്ക് നേഴ്സിങ് പഠനത്തിനുള്ള സ്കോളർഷിപ്പ്, കേരളത്തിൽ എറണാകുളം കേന്ദ്രീകരിച്ച് WMC ഓഫീസ് ആരംഭിക്കൽ, മറൈൻ ഡ്രൈവ് റിസോർട്ടിൽ അംഗങ്ങൾക്ക് മൂന്ന് ദിവസത്തെ സൗജന്യ താമസം, തുടങ്ങിയ വിവധയിനം നടപ്പിൽ വരുത്തിയ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
ഇതോടൊപ്പം, യുവജനങ്ങൾക്കായി ആഗോള തലത്തിൽ ഒരു ഗ്ലോബൽ യൂത്ത് കോൺഫറൻസ് സംഘടിപ്പിക്കപ്പെടുമെന്നും യൂത്ത് ഫോറം പ്രസിഡൻറ് റേഷ്മ ആർ ജോർജ് അറിയിക്കുകയും ചെയ്തു. കൂടാതെ ഓൺലൈൻ വഴി ഗ്ലോബൽ ചെയർമാൻ തോമസ് മുട്ടക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
മലയാളികളുടെ ഓണാനുഭവം പൂർണ്ണമാകാൻ, വിഭവ സമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ആഘോഷം കേരളത്തിന്റെയും പ്രവാസിയുടെയും ഹൃദയത്തെ സ്പർശിച്ച അവിസ്മരണീയ ദിനമായി മാറി.
മുൻ ഗ്ലോബൽ യൂത്ത് ഫോറം ചെയർമാൻ കിഷോർ സെബാസ്റ്റ്യൻ, ഷിന്റോ ജോർജ്, സന്ദീപ് മേനോൻ, അഡ്വ ഷിബിൻ ആനശേരിൽ, ടോണി മാത്യു, ജോൺ സാമൂൽ, നവീൻ പൗലോസ് തുടങ്ങിയ കുവൈറ്റ്‌പ്രൊവിൻസ് നേതാക്കൾ പരുപാടിക്ക് നേതൃത്വം നൽകി.