/sathyam/media/media_files/2025/10/14/be0dad65-47cd-4d3a-a623-d9fedf6cd369-2025-10-14-21-41-51.jpg)
കുവൈത്ത് സിറ്റി: മുഖ്യമന്ത്രി പിണറായി വിജയന്റെ കുവൈത്ത് സന്ദർശനത്തിന് കേന്ദ്രാനുമതി ലഭിച്ചതിന് പിന്നാലെ, അദ്ദേഹത്തിന് സ്വീകരണം ഒരുക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. നവംബർ 7നാണ് മുഖ്യമന്ത്രി കുവൈത്തിൽ എത്തുക.
ലോക കേരള സഭ അംഗങ്ങളുടെയും മലയാള മിഷൻ കുവൈത്ത് ചാപ്റ്ററിന്റെയും നേതൃത്വത്തിലാണ് സ്വീകരണ പരിപാടികൾക്ക് രൂപം നൽകിയത്.
ലോക കേരള സഭ അംഗം മണിക്കുട്ടൻ എടക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, മലയാള മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ സജി മുഖ്യമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് വിശദീകരിച്ചു. കുവൈത്തിലെ 40-ഓളം വരുന്ന മുഖ്യധാരാ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തിന് നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നുവെങ്കിലും, സൗദി ഒഴികെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്രം അനുമതി നൽകിയത്.
സംഘാടക സമിതി ഭാരവാഹികൾ:
രക്ഷാധികാരികൾ: കെ ജി എബ്രഹാം, ജോയൽ ജോസ്, ശ്രീജിത്ത് കെ എസ്സ്, അഫ്സൽ ഖാൻ, ബാബു എരിൻച്ചേരി, ഹംസ പയ്യന്നൂർ, അയൂബ് കേച്ചേരി, അബീദ്, സുരേഷ് കെ പി, അബ്ദുൾ അസീസ്.
ചെയർമാൻ: ഡോക്ടർ അമീർ
വർക്കിംങ് ചെയ്യർമാൻ: മാത്യൂ ജോസഫ്
ജനറൽ കൺവീനർ: ജെ.സജി
കൺവീനേഴ്സ്: മണിക്കുട്ടൻ എടക്കാട്, സത്താർ കുന്നിൽ, ബാബു ഫ്രാൻസിസ്.
കോർഡിനേറ്റേഴ്‌സ്: കുവൈത്തിലെ ലോക കേരള സഭ അംഗങ്ങൾ, മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അംഗങ്ങൾ. മലയാളി സംഘടനാ പ്രതിനിധികളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത യോഗത്തിൽ ലോക കേരളസഭ അംഗം ടി വി ഹിക്മത്ത് സ്വാഗതം ആശംസിച്ചു. ലോക കേരളാ സഭാ അംഗം സത്താർ കുന്നിൽ നന്ദി രേഖപ്പെടുത്തി.