New Update
/sathyam/media/media_files/2025/10/16/6eeef7af-dcdc-4de2-904c-c8c9fe6d0c3b-2025-10-16-17-47-10.jpg)
കുവൈറ്റ്: ഫലസ്തീനി ജനതയുടെ ദുരിതങ്ങൾക്കും അവരോടുള്ള ഐക്യത്തിനും പിന്തുണയ്ക്കുവാനായി കെ കെ ഐ സി ഫഹാഹീൽ മദ്‌റസ പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു.
Advertisment
പലസ്തീൻ വിഷയത്തിൽ വിദ്യാർത്ഥികളിൽ ബോധവൽക്കരണം ഉണർത്തുന്നതിനും മാനവികതയുടെ പ്രാധാന്യം വർധിപ്പിക്കുന്നതിനും പരിപാടികൾ ശക്തമായ സംഭാവനയാണ് നൽകികൊണ്ടിരിക്കുന്നത്.
ഫഹാഹീൽ ദാറുൽ ഖുർആനിൽ വെച്ച സംഘടിപ്പിച്ച പരിപാടിയിൽ മദ്‌റസാ പ്രധാ അധ്യാപകൻ സജു ചെമ്മനാട് അധ്യക്ഷത വഹിച്ചു .
കെ സി മുഹമ്മദ് നജീബ് ഉത്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് സിറാജ് കാലടി, അൻവർ കാളികാവ്, മുസ്തഫ സഖ്‌അഫി തൻവീർ, ഫൈസൽ യൂസഫ്, ശുഐബ് തങ്ങൾ റൗഫ് എന്നിവർ പങ്കെടുത്തു.
മദ്രസ വിദ്യാർത്ഥി മിഷാൽ ഖുർആൻ പറയണം ചെയ്തു. ആയിഷ റീം റഹീം ഫലസ്തീൻ ഗാനം ആലപിച്ചു. ആദിൽ അൻസാരി, നഹീം അഹമ്മദ് പലസ്തീൻ ഐക്യ ദാർഡിയ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.