സ്നേഹാലയം കുവൈറ്റ് 'ഒന്നിച്ചോണം പൊന്നോണം - 2025' സംഘടിപ്പിച്ചു

New Update
1000310838

കുവൈറ്റ് സിറ്റി: സ്നേഹാലയം കുവൈറ്റ് 4-ാം വാർഷികാഘോഷം "ഒന്നിച്ചോണം പൊന്നോണം - 2025 " അബ്ബാസിയ സെട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടി സ്നേഹാലയം ഭാരവാഹികൾ മഹാബലിയെ ആനയിച്ചു കൊണ്ട് വന്ന് സാംസ്കാരിക സമ്മേളനത്തിന് തുടക്കമിട്ടു. 

Advertisment

സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവർത്തകൻ പി.എം.നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്നേഹാലയം കുവൈറ്റ് രക്ഷാധികാരി പി.അഷ്റഫ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അധ്യക്ഷ പ്രസംഗത്തിൽ നാട്ടിൽ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. 

1000310837

വോയ്സ് കുവൈറ്റ് & ട്രാക്ക് ചെയർമാൻ പി.ജി.ബിനു, ഫാത്തിമ ശരീദ്, അമാനുളള,ഷാജി, ആര്യ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. മുഖ്യാതിഥികൾക്ക് സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു. 

1000310836

സോഷ്യൽ മീഡിയയിൽ വൈറൽ ആയ പാട്ട് ഫാമിലി നിഷാദ് സുൽത്താനും, സജ്ന നിഷാദും ചേർന്ന് അവതരിപ്പിച്ച ഗാനമേളയും, കലാഭവൻ നസീബ് അവതരിപ്പിച്ച മാജിക്കൽ ഫിഗർ ഷോയും ജനശ്രദ്ധ ആകർഷിച്ചു. 

തുടർന്ന് ഡി.കെ ഡാൻസ് വേൾഡ് വിവിധയിനം നൃത്തനൃത്യങ്ങൾ, കലാസദൻ കുവൈറ്റ് അവതരിപ്പിച്ച നാടൻപ്പട്ടുകൾ, അംഗങ്ങൾ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും അരങ്ങേറി. 

1000310839

കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് സമ്മാനങ്ങൾ ഭാരവാഹികൾ വിതരണം ചെയ്തു. ജോസുകുട്ടി അവതാരകൻ ആയിരുന്നു. 

കുവൈറ്റിലെ വിവിധ സംഘടന നേതാക്കളും, സാംസ്കാരിക പ്രവർത്തകരും, ബിസിനസ് പ്രമുഖരും തുടങ്ങിയ വൻ ജനാവലി ആയിരുന്നു പരിപാടി കാണുവാൻ എത്തി ചേർന്നത്. 

അഡ്മിൻമാരായ അൻസാർ മായാവി, നജ്മുദ്ധീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്രീയേറ്റർ നജീറ സ്വാഗതവും അന്നൂസ് നന്ദിയും പറഞ്ഞു.

Advertisment