കേൾവിശക്തി ഇല്ലാത്തവർക്ക് ആശ്വാസം; കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും ആംഗ്യഭാഷയിൽ ജുമുഅ ഖുത്ബ പ്രദർശിപ്പിക്കാൻ നിർദ്ദേശം

New Update
f1b4d9bb-cdcd-4aed-a69e-2924a1e9382a

കുവൈത്ത് സിറ്റി: കേൾവിശക്തി കുറവുള്ളവർക്കായി രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഓരോ പള്ളിയിൽ  വീതം ജുമുഅ ഖുത്ബ (വെള്ളിയാഴ്ച പ്രഭാഷണം) ആംഗ്യഭാഷയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിനായുള്ള നിർദ്ദേശം സാമൂഹികകാര്യ മന്ത്രി ഇമ്ശാൽ അൽ ഹുവൈല ഔഖാഫ് (മതകാര്യ) മന്ത്രാലയത്തിന് സമർപ്പിച്ചതായാണ് റിപ്പോർട്ട്.

Advertisment

സാമൂഹികകാര്യ, കുടുംബ, ബാല്യകാര്യ മന്ത്രിയാണ്, മതപരമായ കാര്യങ്ങളുടെ ചുമതലയുള്ള ഔഖാഫ് മന്ത്രാലയത്തിന് മുന്നിൽ ഈ സുപ്രധാന നിർദ്ദേശം വെച്ചത്. രാജ്യത്തെ കേൾവിശക്തി കുറവുള്ള പൗരന്മാർക്ക് മതപരമായ പ്രബോധനങ്ങൾ പൂർണ്ണമായി മനസ്സിലാക്കാനും സാമൂഹികമായി കൂടുതൽ ഉൾക്കൊള്ളാനും ഇത് സഹായകമാകും.

എല്ലാ പൗരന്മാർക്കും മതപരമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും, ഭിന്നശേഷിക്കാർക്ക് കൂടുതൽ പരിഗണന നൽകുന്നതിനും വേണ്ടിയുള്ള സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിലൂടെ, കേൾവിശക്തിയില്ലാത്തവർക്ക് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കുന്നതിനൊപ്പം പ്രഭാഷണത്തിൻ്റെ സന്ദേശം ഉൾക്കൊള്ളാനും സാധിക്കും. നിർദ്ദേശത്തെക്കുറിച്ച് ഔഖാഫ് മന്ത്രിയുടെ പ്രതികരണം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment