New Update
/sathyam/media/media_files/2025/10/22/b808bc54-0e2c-4dc2-9f12-ab7c6bfcf275-2025-10-22-22-41-04.jpg)
കുവൈറ്റ് സിറ്റി: വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (Ministry of Electricity and Water, and Renewable Energy - MEW) വ്യാഴാഴ്ച ഹവല്ലി പ്രദേശത്തെ രാവിലെ 9 മണിമുതൽ 4 മണിക്കൂർ ജലവിതരണത്തിൽ തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു.
Advertisment
ഹവല്ലി പമ്പിംഗ് സ്റ്റേഷനിലെ വാട്ടർ നെറ്റ് വർക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ താത്കാലിക നിയന്ത്രണം.
അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഉപഭോക്താക്കൾ ആവശ്യമായ ശുദ്ധജലം മുൻകൂട്ടി സംഭരിച്ചുവയ്ക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഈ അസൗകര്യത്തിൽ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു.