/sathyam/media/media_files/2025/10/22/7121a9d9-c1c7-4fb9-bc37-28ef068e4f0d-2025-10-22-23-33-20.jpg)
കുവൈറ്റ്: കുവൈറ്റ് കേരളീയ സമാജത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി ഭരണസമിതി അറിയിച്ചു. തോമസ് പള്ളിക്കൽ അധ്യക്ഷനായ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായത്.
പുതിയ ഭാരവാഹികൾ:
തോമസ് പള്ളിക്കൽ (പ്രസിഡന്റ്), ജെയിംസ് വി കൊട്ടാരം (ജനറൽ സെക്രട്ടറി), മുസ്തഫ കോഴിക്കോട് (ട്രഷറർ), ബിനു തോമസ് നിലമ്പൂർ (ജനറൽ കൺവീനർ), ജോസ് തങ്കച്ചൻ കൊട്ടാരക്കര (അഡ്വൈസറി ബോർഡ്),
സൈജു മാമ്മൻ റാന്നി, ശിവദാസൻ പീലിക്കാട്ട് (വൈസ് പ്രസിഡൻറ്മാർ), ഷാഫി മക്കാത്തി (സെക്രട്ടറി), ബിജി പള്ളിക്കൽ (മീഡിയ കൺവീനർ), ബിനോയ് അടിമാലി (വെൽഫെയർ ചാരിറ്റി),
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷിജു ഓതറ, വിൽസൺ മണിമൂളി, പ്രദീപ് കൊല്ലം, രദീപ് അടൂർ, ജ്യോതിഷ് ജേക്കബ് പാല, ജയൻ കൊട്ടാരക്കര, ബിനു തങ്കച്ചൻ എന്നിവരെ തിരഞ്ഞെടുത്തു.
തോമസ് പള്ളിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഒക്ടോബർ 30,31 തീയതികളിൽ കമ്പദിൽ വെച്ച് കുടുംബസംഗമം നടത്തുവാൻ തീരുമാനിച്ചു. ജയിംസ് വി കൊട്ടാരം സ്വാഗതവും മുസ്തഫ കോഴിക്കോട് നന്ദിയും പറഞ്ഞു.