/sathyam/media/media_files/2025/10/25/what-2025-10-25-23-15-44.jpeg)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ടെലികമ്മ്യൂണിക്കേഷൻസ് രംഗം പൂർണമായും മൊബൈൽ സാങ്കേതികവിദ്യയിലേക്ക് മാറിയതായി ഔദ്യോഗിക കണക്കുകൾ.
രാജ്യത്തെ ഇന്റർനെറ്റ് സബ്‌സ്‌ക്രിപ്‌ഷനുകളിൽ 97.7 ശതമാനവും മൊബൈൽ റൗട്ടറുകളാണെന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ 'കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി' റിപ്പോർട്ട് വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര കോളുകൾ നിലംതൊട്ടു:
ഇന്റർനെറ്റ് അധിഷ്ഠിത സ്മാർട്ട് ആപ്ലിക്കേഷനുകളുടെ വ്യാപകമായ ഉപയോഗം കാരണം അന്താരാഷ്ട്ര കോളുകളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.
കോളുകളുടെ എണ്ണം 2015-ൽ 93 ദശലക്ഷം ഉണ്ടായിരുന്നത് 2024-ൽ വെറും 6.5 ദശലക്ഷമായി കുറഞ്ഞു.
ഇതേ കാലയളവിൽ അന്താരാഷ്ട്ര കോളുകളിൽ നിന്നുള്ള വരുമാനം KD 36.8 മില്യൺ എന്നതിൽ നിന്ന് KD 2.1 മില്യണായി ഇടിഞ്ഞു.
ഫിക്സഡ് ലൈനുകൾ അപ്രസക്തമാകുന്നു:
ലാൻഡ്‌ലൈൻ ഉപയോഗത്തിൽ നിന്ന് ഉപയോക്താക്കൾ പൂർണ്ണമായും പിന്മാറുന്നതിന്റെ സൂചനകളും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ 2015 മുതൽ ഫിക്സഡ് ലൈൻ ടെലിഫോൺ ഉപയോഗത്തിൽ 69.4 ശതമാനമാണ് കുറവുണ്ടായത്
ആകെ ഇന്റർനെറ്റ് കണക്ഷനുകളിൽ ഫിക്സഡ് ഇന്റർനെറ്റ് സേവനങ്ങളുടെ പങ്ക് വെറും 2.3 ശതമാനം മാത്രമായി. വ്യക്തിഗത ഫിക്സഡ് ലൈൻ സബ്‌സ്‌ക്രിപ്‌ഷനുകൾ 7.2 ശതമാനം കുറഞ്ഞു.
മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഉപയോക്താക്കളുടെ ആശയവിനിമയ രീതികൾ പൂർണമായും മാറ്റിയെഴുതിയതിന്റെ തെളിവുകളാണ് ഈ കണക്കുകളെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us