കുവൈത്തിൽ 4000 വർഷം പഴക്കമുള്ള ദിൽമുൻ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തി

New Update
temple remains

കുവൈത്ത് സിറ്റി: കുവൈത്തിലെ ചരിത്രപ്രധാനമായ ഫൈലക്ക ദ്വീപിൽ 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കുവൈത്ത്-ഡെൻമാർക്ക് സംയുക്ത പുരാവസ്തു ഗവേഷണ സംഘമാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ.

Advertisment

ഈ അവശിഷ്ടങ്ങൾ പ്രാചീന ദിൽമുൻ നാഗരിക കാലഘട്ടത്തിൽ നിർമ്മിച്ച ക്ഷേത്രത്തിന്റേതാണെന്നാണ് പുരാവസ്തു വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് സമാനമായ മറ്റൊരു ക്ഷേത്രവും അതിന്റെ മതിലുകളും കണ്ടെത്തിയിരുന്നു. 

അതിന്റെ താഴ്ഭാഗത്താണ് ഇപ്പോൾ പുതിയ ക്ഷേത്രത്തിന്റെ അവശിഷ്ടം കൂടി കണ്ടെത്തിയിരിക്കുന്നത് എന്ന് പുരാവസ്തു വിഭാഗം താത്കാലിക അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റിദാ അറിയിച്ചു.

ക്ഷേത്രാവശിഷ്ടങ്ങൾക്ക് പുറമെ, പുരാതന മുദ്രകളും മൺപാത്രങ്ങളും ഉൾപ്പെടെയുള്ള നിരവധി വസ്തുക്കളും ഈ പ്രദേശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ദിൽമുൻ രാജാധിപത്യത്തിന്റെ മതപരവും സാംസ്കാരികവുമായ ആചാരങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഈ കണ്ടെത്തലുകൾ നൽകുമെന്നും മുഹമ്മദ് ബിൻ റിദാ കൂട്ടിച്ചേർത്തു.

ദിൽമുൻ നാഗരികതയുടെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്ന ഈ കണ്ടെത്തൽ ഫൈലക്ക ദ്വീപിന്റെ പൈതൃകത്തിന് കൂടുതൽ തിളക്കമേകുന്നു.

Advertisment