/sathyam/media/media_files/2025/10/27/457df73d-4ab6-42d3-bbe8-37e445109768-2025-10-27-17-26-04.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അഹമ്മദ് അൽ മഗ്‌രിബി കെഎംസിസി കാസർഗോഡ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സമ്മാന കൂപ്പൺ, അൽ മുസൈനി എക്സ്ചേഞ്ച് ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ വിപിൻ മാത്യു കൂപ്പൺ വിംഗ് ചെയർമാൻ ഖാലിദ് പള്ളിക്കരയ്ക്ക് നൽകി പ്രകാശനം ചെയ്തു.
കുവൈത്ത് കെഎംസിസിഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ അദ്ധ്യക്ഷനായിരുന്നു. അഹമ്മദ് മഗ്‌രിബ് കൺട്രി ഹെഡ് മൻസൂർ ചൂരി, ബദ്ർ മെഡിക്കൽ സെന്റർ കൺട്രി ഹെഡ് അഷറഫ് അയ്യൂർ, ജില്ലാ ഭാരവാഹികളായ അബ്ദുല്ല കടവത്ത്, ഫാറൂഖ് തെക്കെകാട്, സുഹൈൽ ബല്ല, കബീർ തളങ്കര,മുത്തലിബ് തെക്കെകാട്,സി.പി.അഷ്‌റഫ് എന്നിവർ സംസാരിച്ചു.
അൽ മുസൈനി പ്രതിനിധികളായ അനീഷ് ചന്ദ്രൻ, ആഷ്‌ലി, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ മൊയ്തീൻ ബായാർ, ഷുഹൈബ് ഷെയ്ഖ്, സി.എച്ച്. മജീദ്, വിവിധ മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഹക്കീം അൽ ഹസനി, ഹാരിസ് മുട്ടുന്തല, മുഹമ്മദലി ബദരിയ, നവാസ് പള്ളിക്കാൽ, അമീർ കമ്മാടം, അഷ്‌റഫ് കോളിയടുക്കം തുടങ്ങിയവർ സംബന്ധിച്ചു.
കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ സെക്രട്ടറി റഫീക്ക് ഒളവറ സ്വാഗതവും, ട്രഷറർ ഖുതുബുദ്ദീൻ ബെൽക്കാട് നന്ദിയും പറഞ്ഞു.
2026 ജനുവരി മുപ്പതിന് അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും, മുൻ എം.എൽ.എ.യുമായിരുന്ന കെഎം ഷാജി, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിൻ ഹാജി, എ.അബ്ദുൽ റഹ്‌മാൻ, പി.എം. മുനീർ ഹാജി,എം.എൽ.എ.മാരായ എൻ.എ. നെല്ലിക്കുന്ന്, ഏ.കെ.എം.അഷ്‌റഫ്, എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us