കുവൈത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഗമം: ഗാർഡേനിയയുടെ നാലാം സീസൺ

New Update
dec6e9df-128f-40b5-8226-cd6bec8f1066

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഗമമായ ഗാർഡേനിയയുടെ നാലാം സീസണിന് (Gardenia: 4th Season) നവംബർ 2025 മുതൽ ഫെബ്രുവരി 2026 വരെ കുവൈത്ത് സിറ്റി ആതിഥേയത്വം വഹിക്കും. ഈ വർഷം കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

Advertisment

കല, രൂപകൽപ്പന, സംഗീതം, ഔട്ട്‌ഡോർ പരിപാടികൾ, ക്രിയേറ്റീവ് ലിവിംഗ് തുടങ്ങി മുമ്പെങ്ങുമില്ലാത്തവിധം ആവേശകരവും മനോഹരവുമായ പ്രവർത്തനങ്ങളാണ് ഈ സീസണിൽ ഒരുക്കിയിട്ടുള്ളത്. 'പുതിയൊരു ജീവിത വീക്ഷണം' (a new look at life) എന്ന ആശയമാണ് ഗാർഡേനിയ മുന്നോട്ട് വെക്കുന്നത്.

കുവൈത്ത് ഇൻഫർമേഷൻ മന്ത്രി എച്ച്.ഇ. അബ്ദുൽറഹ്മാൻ അൽ-മുതൈരിയുടെയും, ഇൻഫർമേഷൻ മന്ത്രാലയത്തിന്റെയും, ദേശീയ സാംസ്കാരിക, കലാ, സാഹിത്യ കൗൺസിലിന്റെയും (നാഷണൽ കൌൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലിറ്ററേറ്റർ) രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി ഈ സീസണിലെ കുവൈത്തിലെ പ്രമുഖ സാംസ്കാരിക പരിപാടിയായി മാറിക്കഴിഞ്ഞു.

കുവൈത്ത് നാഷണൽ മ്യൂസിയം, കുവൈത്ത് നാഷണൽ ലൈബ്രറി, ബയത് അൽ സാദു എന്നിവയുൾപ്പെടെ കുവൈത്തിന്റെ ഹൃദയഭാഗത്തുള്ള ഖിബ്‌ല ഏരിയയിലെ നിരവധി സവിശേഷമായ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് ഈ വർഷം ഗാർഡേനിയ ഒരുങ്ങുന്നത്.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ മഹത്തായ സാംസ്കാരിക വിരുന്നിന്റെ കൂടുതൽ വിവരങ്ങൾ @visitgardenia എന്ന സോഷ്യൽ മീഡിയ പേജിൽ ലഭ്യമാണ്.

Advertisment