New Update
/sathyam/media/media_files/2025/03/15/eUQL5HQp9dCV8Nb9DyzM.jpg)
കുവൈറ്റ് സിറ്റി: അബ്ബാസിയയിൽ നൈസ് റെസ്റ്റോറന്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം. കെട്ടിടത്തിന്റെ എട്ടാം നിലയിലെ ഒരു ഫ്‌ളാറ്റിലാണ് തീ പടർന്നത്. സംഭവത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
വിവരമറിഞ്ഞ് ഉടൻ തന്നെ ആംബുലൻസ് യൂണിറ്റുകളും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഫ്‌ളാറ്റിലെ തീ അണയ്ക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കും അഗ്നിശമന സേന നേതൃത്വം നൽകി.
പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിക്കുകളുടെ സ്വഭാവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us