ആവേശതിമിർപ്പിൽ കൊയിലാണ്ടി ഫെസ്റ്റ് 2025

New Update
7d92927d-4f92-4ae8-8dd3-3f5cdff014d1

കുവൈറ്റ്‌ സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ വാർഷിക പരിപാടി കൊയിലാണ്ടി ഫെസ്റ്റ് 2025. താള-ലയ സമന്വതയിൽ നൃത്ത-സംഗീത പരിപാടികളോടെ ആവേശോജ്ജ്വലമായി സമാപിച്ചു. 

Advertisment

അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷ്ണൽ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ ഭാരവാഹികളും ഒഫീഷ്യൽസും ചേർന്ന് കേക്ക് കട്ട് ചെയ്തു വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. 

f80925ba-4b04-4ff6-9e75-a5af6567b5f3

കുവൈത്തിലെ പ്രമുഖ നൃത്തവിദ്യാലയങ്ങളിലെ കലാകാരന്മാരും കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളും ചേർന്നവതരിപ്പിച്ച കലാപരിപാടികളും നാട്ടിൽ നിന്ന് എത്തിയ സിനിമ പിന്നണി ഗായകർ ആയ അൻവർ സാദത്ത്, ക്രിസ്റ്റകല, മാപ്പിളപ്പാട്ട് ഗായിക ഷഹജ മലപ്പുറം, കോമഡി ഉത്സവം ഫെയിം പൊള്ളാച്ചി മുത്തു, വയലിനിസ്റ്റ് ഫായിസ് മുഹമ്മദ്‌ എന്നിവർ നബീൽ, ഹക്കീം, അനൂപ്, ആഷിഷ്, മനോജ്‌ എന്നിവരുടെ ഓർക്കസ്ട്രയിൽ അവതരിപ്പിച്ച സംഗീതനിശയും കൊയിലാണ്ടി ഫെസ്റ്റ് 2025ന്റെ  മാറ്റ് കൂട്ടി. 

കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ പ്രസിഡന്റ്‌ മുസ്തഫ മൈത്രിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം  ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഓപ്പറേഷൻസ് & ബിസിനെസ്സ് ഹെഡ് അസീം സേട്ട് സുലൈമാൻ ഉദ്ഘാടനം ചെയ്തു. 

24b41f77-f230-4239-abaf-fc42d5d16a2a

കൊയിലാണ്ടി ഫെസ്റ്റ് 2025 സ്നേഹോപഹാരമായ "പതിറ്റാണ്ട് താണ്ടിയ പത്തേമാരി" എന്ന സൊവനീർ പ്രധാന സ്പോൺസർ അഹ്മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരി സൊവനീർ കമ്മിറ്റി കൺവീനർ ഷറഫ് ചോലക്ക് നൽകി പ്രകാശനം ചെയ്തു. 

കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ വിദ്യാഭ്യാസ സഹായ പദ്ധതി ആയ ഉയരേ 2026 ന്റെ ഉദ്ഘാടനം സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ഡോ. അബ്ദുള്ള ഹംസ അസോസിയേഷൻ കാരുണ്യം വിംഗ് കൺവീനർ റഷീദ് ഉള്ളിയേരിക്ക് കൈമാറി കൊണ്ട് നിർവഹിച്ചു. ദാറുൽ സലാം എഡ്യൂക്കേഷൻ കമ്പനി ആക്ടിവിറ്റി ഡയറക്ടർ ടോബി മാത്യുവിനെ പരിപാടിയിൽ ആദരിച്ചു. 

57b38681-4571-4f87-8417-3108d4ff882e

അദ്ദേഹത്തിനുള്ള മെമെന്റോ അസോസിയേഷൻ രക്ഷാധികാരി റഊഫ് മഷ്ഹൂർ കൈമാറി. കൊയിലാണ്ടി ഫെസ്റ്റ് 2025 ബെസ്റ്റ് പെർഫോമർ അവാർഡ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ അനു സുൽഫിക്ക് രക്ഷാധികാരി പ്രമോദ് ആർ.ബി കൈമാറി. സ്കൈലൈൻ എം.ഡി ശരത് നായർ, ടി.വി.എസ് എം.എ ഹൈദർ ഗ്രൂപ്പ് സെയിൽസ് മാനേജർ ജയകുമാർ, മലബാർ ഗോൾഡ് & ഡയമൻഡ്‌സ് അക്കൗണ്ട്സ് മാനേജർ റഫീഖ്, അഡ്വാൻസ്ഡ് ടെക്നിക്കൽ സർവീസ് കമ്പനി ഓപ്പറേഷൻ മാനേജർ സിബി ജോൺ എന്നിവർ ആശംസകൾ നേർന്നു. 

5ac6decf-1c7b-45af-9b4b-95a01e06744f

പ്രധാന സ്പോൺസർമാർക്കുള്ള ഉപഹാരം രക്ഷാധികാരികളായ ബഷീർ ബാത്ത, സാജിദ നസീർ, ഭാരവാഹികൾ ആയ ജിനീഷ് നാരായണൻ, റയീസ് സാലിഹ്, ഷമീം മണ്ടോളി, മസ്തൂറ നിസാർ, മിഥുൻ ഗോവിന്ദ് എന്നിവർ കൈമാറി. ജനറൽ സെക്രട്ടറി മുഹമ്മദ്‌ സാഹിർ സ്വാഗതവും ട്രഷറർ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു. 

കുട്ടികൾക്കായി നടത്തിയ ഫാഷൻ ഷോയിൽ ഇഷിക നിതിൻ ഒന്നാം സ്ഥാനവും, ത്വയ്ഗ അഷ്‌റഫ്‌, നോവ എന്നിവർ രണ്ടാം സ്ഥാനവും നൈനിക, ഇവ അമൽ എന്നിവർ മൂന്നാം സ്ഥാനവും നേടി, ഹസ് വ ഫാത്തിമ ജഡ്ജസിന്റെ പ്രത്യേക പരാമർഷത്തിനും അർഹയായി. ശിഫ അൽ ജസീറ പ്രിവിലേജ് കാർഡ് അസോസിയേഷൻ പ്രധാന ഭാരവാഹികളും കൊയിലാണ്ടി ഫെസ്റ്റ് ജനറൽ കൺവീനറും ചേർന്ന് ചടങ്ങിൽ ഏറ്റുവാങ്ങി.

Advertisment